വാഷിങ്ടൺ: കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ മരുന്ന് കമ്പനികളുടെ ഓഹരികൾക്ക് വിപണികളിൽ നേട്ടം. ദക്ഷിണാഫ്രിക്കയിൽ ഒമൈക്രോൺ വകഭേദം കണ്ടെത്തിയതിന് പിന്നാലെയാണ് വിപണിയിൽ പല മരുന്ന് കമ്പനികളുടേയും ഓഹരി വില ഉയർന്നു. മോഡേണയുടെ ഓഹരി വിലയിൽ 25 ശതമാനത്തിന്‍റെ വർധനവാണുണ്ടത്.
ഫൈസർ എട്ട് ശതമാനവും ബയോടെക് 20 ശതമാനവും വർധിച്ചു. ഫൈസറും ബയോടെകും ചേർന്നാണ് കോവിഡ് വാക്സിൻ പുറത്തിറക്കുന്നത്. പുതിയ വകഭേദത്തിന് നിലവിലുള്ള വാക്സിനുകൾ ഫലപ്രദമാണോയെന്ന പഠനം ആരംഭിച്ചതായി ബയോടെക് അറിയിച്ചിരുന്നു. 100 ദിവസത്തിനുള്ളിൽ വാക്സിന്റെ പുതിയ വകഭേദം പുറത്തിറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവർ വ്യക്തമാക്കിയിരുന്നു.
കോവിഡിന്‍റെ പുതിയ വകഭേദമായ ഒമൈക്രോൺ ഓഹരി വിപണികളിലും ആശങ്ക സൃഷ്ടിച്ചിരുന്നു. യു.എസ് ഓഹരി സൂചികയായ ഡൗൺ ജോൺസ് 2.5 ശതമാനം നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. യുറോപ്യൻ ഓഹരികൾ 17 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. ആഡംബര കപ്പൽ സർവീസ് നടത്തുന്ന കമ്പനികളുടേയും വിമാന കമ്പനികളുടേയും ഓഹരികൾക്ക് യു.എസ് വിപണിയിൽ വലിയ തിരിച്ചടിയേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.