താൽക്കാലിക ബ്രേക്ക്​; എണ്ണ കമ്പനികൾ ഇന്ന്​ പെട്രോൾ-ഡീസൽ വില കൂട്ടിയില്ല

ന്യൂഡൽഹി: ഇന്ധന വില വർധിപ്പിക്കുന്നതിന്​ താൽക്കാലികമായി ബ്രേക്കിട്ട്​ എണ്ണ കമ്പനികൾ. പെട്രോൾ-ഡീസൽ വില കമ്പനികൾ ഇന്ന്​ വർധിപ്പിച്ചില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി എണ്ണകമ്പനികൾ പെട്രോൾ-ഡീസൽ വില കൂട്ടിയിരുന്നു. കഴിഞ്ഞ ദിവസവും പെട്രോളിന്​ 48 പൈസയാണ്​ കൂട്ടിയത്​.

സെപ്​റ്റംബർ 24ന്​ ശേഷം പെട്രോളിന്​ 8.86 രൂപയും ഡീസലിന്​ 10.33 രൂപയുമാണ്​ കൂട്ടിയത്​. ഇതിന്​ പുറമേ റേഷൻ മണ്ണെണ്ണയുടെ വിലയും കഴിഞ്ഞ ദിവസം വർധിപ്പിച്ചിരുന്നു. ഒറ്റയടിക്ക്​ എട്ട്​ രൂപയാണ്​ വർധിപ്പിച്ചത്​. ഇതോടെ മണ്ണെണ്ണയുടെ വില 47 രൂപയിൽ നിന്ന്​ 55 രൂപയായി വർധിച്ചു.

വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന്‍റെ വിലയും എണ്ണകമ്പനികൾ ഈ മാസം വർധിപ്പിച്ചിരുന്നു. സിലിണ്ടറിന്‍റെ വില 268 രൂപയാണ്​ കൂട്ടിയത്​. ഇതോടൊപ്പം പ്രകൃതിവാതകത്തിന്‍റെ വിലയും വർധിപ്പിക്കുന്നത്​ ജനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്​. 

Tags:    
News Summary - No hike in fuel prices in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT