Posted On
date_range Updated On
date_range ഏപ്രിൽ എട്ടു മുതൽ മാരുതിക്ക് പുതിയ വില; 2500 മുതൽ 62,000 വരെ രൂപ കൂടും
ന്യൂഡൽഹി: മാരുതി കാറുകളുടെ വില ഈ മാസം എട്ടു മുതൽ വർധിക്കും. വിവിധ മോഡലുകൾക്ക് 2500 മുതൽ 62,000 വരെ രൂപ കൂടുമെന്ന് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കൾ അറിയിച്ചു.
നിർമാണ ചെലവിലും കമ്പനി നടത്തിപ്പിലുമുണ്ടായ വർധനയും വാഹനങ്ങളിൽ പുതിയ സംവിധാനങ്ങൾ കൊണ്ടുവരുന്നതുമാണ് വില വർധനക്ക് കാരണമെന്ന് കമ്പനി അറിയിച്ചു. വിവിധ മോഡലുകൾക്കുണ്ടാകുന്ന വില വർധന ഇങ്ങനെ: ഫ്രോങ്ക്സ് -2500 രൂപ, ഡിസൈർ ടൂർ എസ് -3000, എക്സ് എൽ 6, എർട്ടിഗ -12,500, വാഗൺ ആർ -14,000, ഈക്കോ വാൻ -22,500, ഗ്രാൻഡ് വിറ്റാര -62,000.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.