ഉത്സവകാലം ആഘോഷമാക്കാനൊരുങ്ങി മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ്

ദോഹ: രാജ്യാന്തര പ്രശസ്തരായ ജ്വല്ലറി ബ്രാൻഡായ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് ഉത്സവ സീസണിലെ ഓഫറുകള്‍ പ്രഖ്യാപിച്ചു. പുതുതായി പുറത്തിറക്കിയ ഫെസ്റ്റിവ് ഫിലിമിലെ 'ആഘോഷങ്ങളില്‍ എന്നും നിങ്ങള്‍ക്കൊപ്പം മലബാര്‍' എന്ന ടാഗ് ലൈനിന്റെ ഭാഗമായി, സ്വർണാഭരണങ്ങളും വജ്രാഭരണങ്ങളും വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പായ സ്വർണ നാണയങ്ങള്‍ ലഭ്യമാകും. ആകര്‍ഷകമായി രൂപകൽപന ചെയ്ത സ്വർണം, വജ്രം, അമൂല്യ രത്‌നാഭരണങ്ങള്‍ എന്നിവയില്‍ വിപുലമായ ഉത്സവകാല ആഭരണ ശേഖരവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് ഔട്ട്ലെറ്റുകളിൽ ഒക്ടോബര്‍ 24 വരെ ഓഫര്‍ ലഭ്യമാണ്.

5000 ഖത്തർ റിയാൽ മൂല്യമുള്ള വജ്രാഭരണങ്ങളോ അമൂല്യ രത്നാഭരണങ്ങളോ വാങ്ങുമ്പോൾ ഒരു ഗ്രാം സ്വർണനാണയം സൗജന്യമായി ലഭിക്കും. 3000 റിയാൽ വിലമതിക്കുന്ന വജ്രാഭരണങ്ങളോ അമൂല്യ രത്നാഭരണങ്ങളോ വാങ്ങുമ്പോൾ അരഗ്രാം സ്വർണ നാണയം ലഭിക്കും.

ഉത്സവകാല കാലത്തേക്കായി മൈന്‍, എറ, പ്രെഷ്യ, വിറാസ്, എത്നിക്സ്, ഡിവൈന്‍ തുടങ്ങിയ ഉപബ്രാന്‍ഡുകളുടെ വിശാലമായ ശ്രേണിയില്‍ 22 കാരറ്റ് സ്വർണം, വജ്രം, അമൂല്യ രത്‌നങ്ങള്‍ എന്നിവയില്‍ രൂപകൽപന ചെയ്ത പ്രത്യേക ഡിസൈനുകളും ലഭ്യമാക്കിയിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തില്‍ സമകാലിക ഫാഷനില്‍ രൂപകല്‍പന ചെയ്ത ആകര്‍ഷകമായ ഡിസൈനുകളും ലഭ്യമാണ്. കൂടാതെ, എല്ലാ ഷോറൂമുകളിലും സ്‌പെഷല്‍ ബൈ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ പ്രത്യേക ശ്രേണിയിലുള്ള ആഭരണങ്ങള്‍ അതിശയിക്കുന്ന കിഴിവുകളില്‍ ലഭ്യമാകും.

ആഘോഷങ്ങളില്‍ ഉപഭോക്താക്കള്‍ക്കൊപ്പം മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് എന്നുമുണ്ടെന്ന് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. എല്ലാ ഉപഭോക്താക്കളുടെയും ഡിസൈന്‍ അഭിരുചികള്‍ ലഭ്യമാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സ്വർണവിലയിലെ വ്യതിയാനത്തില്‍നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി 10 ശതമാനം അഡ്വാന്‍സ് കാമ്പയിനും അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഒക്ടോബര്‍ 23 വരെ സ്വർണം ബുക്ക് ചെയ്യാനാകും.ഈ കാലയളവില്‍ സ്വര്‍ണവില ഉയരുകയാണെങ്കില്‍ ബ്ലോക്ക് ചെയ്ത നിരക്കില്‍ വാങ്ങാം. നിരക്ക് കുറയുകയാണെങ്കില്‍ കുറഞ്ഞ നിരക്കില്‍തന്നെ ഉപഭോക്താക്കള്‍ക്ക് സ്വർണം വാങ്ങാനും സാധിക്കും.

Tags:    
News Summary - Malabar Gold and Diamonds is all set to celebrate the festive season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT