എൽ.ഐ.സി ഐ.പി.ഒ: 1.66 മടങ്ങ് അപേക്ഷകൾ

ന്യൂഡൽഹി: എൽ.ഐ.സി പ്രഥമ ഓഹരി വിൽപന (ഐ.പി.ഒ) നാലാം ദിവസമായപ്പോൾ 1.66 മടങ്ങ് അപേക്ഷകളായി. ഉയർന്ന ആസ്തിയുള്ള വ്യക്തികൾ അടക്കമുള്ള സ്ഥാപനേതര നിക്ഷേപകർക്കായി മാറ്റിവെച്ച വിഹിതത്തിൽ 1.03 മടങ്ങ് ഓഹരിക്കുള്ള അപേക്ഷകൾ ലഭിച്ചു.

സ്ഥാപനേതര നിക്ഷേപകരുടെ 2,96,48,427 ഓഹരി വിഹിതത്തിനായി 3,06,73,020 അപേക്ഷകളാണ് ലഭിച്ചത്. യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്ക് നീക്കിവെച്ച ഓഹരികൾക്കുള്ള അപേക്ഷ ഇതുവരെ പൂർണമായില്ല. 0.67 ശതമാനം അപേക്ഷയാണ് ലഭിച്ചത്.

സാധാരണ നിക്ഷേപകർക്കായി (റീട്ടെയിൽ) നീക്കിവെച്ച 6.9 കോടിയിൽ 9.57 കോടി ഓഹരികൾക്ക് അപേക്ഷ ലഭിച്ചു. പോളിസി ഉടമകൾക്കുള്ളതിൽ 4.4 മടങ്ങും ജീവനക്കാർക്കുള്ളതിൽ 3.4 മടങ്ങും അപേക്ഷകളാണ് കിട്ടിയത്. ഐ.പി.ഒ മേയ് ഒമ്പതിന് അവസാനിക്കും.

രാജ്യത്തെ എക്കാലത്തെയും വലിയ ഐ.പി.ഒക്കായി ശനി, ഞായർ ദിവസങ്ങളിലും അപേക്ഷിക്കാം. അതേസമയം, മുംബൈ സാന്താക്രൂസിലെ എൽ.ഐ.സിയുടെ ജീവൻ സേവാ കെട്ടിടത്തിൽ ശനിയാഴ്ച രാവിലെ 6.40 ഓടെ തീപിടിത്തമുണ്ടായതായി എൽ.ഐ.സി പ്രസ്താവനയിൽ അറിയിച്ചു. അഗ്നിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കി. ആളപായമില്ല. 

Tags:    
News Summary - LIC IPO: 1.66 times more applications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT