Posted On
date_range Updated On
date_range കേന്ദ്രബജറ്റിന് പിന്നാലെ ഓഹരി വിപണി കുതിച്ചു; നിക്ഷേപകർക്ക് 4.19 ലക്ഷം കോടിയുടെ നേട്ടം
മുംബൈ: കേന്ദ്രബജറ്റിനെ തുടർന്ന് ഓഹരി വിപണി മുന്നേറിയപ്പോൾ നിക്ഷേപകർക്കുണ്ടായത് 4.19 ലക്ഷം കോടിയുടെ നേട്ടം. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ നിക്ഷേപകരുടെ വിപണി മൂലധനം 4.19 ലക്ഷം കോടി ഉയർന്ന് 196.65 ലക്ഷം കോടിയായി.
ബോംബെ സൂചിക സെൻസെക്സ് 1,197.11 പോയിന്‍റ് നേട്ടത്തോടെയാണ് 49,797.72ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റി 366.65 പോയിന്‍റ് നേട്ടത്തോടെ 14,647 പോയിന്‍റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബാങ്കിങ്, ഇൻഫ്രാസ്ട്രക്ചർ, ഓട്ടോ മൊബൈൽ തുടങ്ങിയ കമ്പനികളാണ് വിപണിയിൽ വലിയ നേട്ടമുണ്ടാക്കിയത്. ടാറ്റ മോട്ടോഴ്സ്, ശ്രീ സിമന്‍റ്, അൾട്രാടെക് സിമന്‍റ്, എസ്.ബി.ഐ, യു.പി.ഐ, ഗ്രാസിം ഇൻഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി, ഹിൻഡാൽകോ തുടങ്ങിയ കമ്പനികളും വിപണിയിൽ നേട്ടമുണ്ടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.