റാസല്‍ഖൈമ: ഈ വര്‍ഷം ആദ്യ ആറുമാസത്തിനിടെ 77.5 ദശലക്ഷം ദിര്‍ഹത്തിലേറെ മൂലധന നിക്ഷേപം റാസല്‍ഖൈമയിലെത്തിയതായി അധികൃതര്‍. നിക്ഷേപങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നെ നിലയില്‍ എമിറേറ്റിന്‍റെ സ്ഥാനം ശക്തിപ്പെടുത്തുന്നതാണ് നേട്ടം. 967 പുതിയ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതിലൂടെയാണ് വലിയ തോതിലുള്ള നിക്ഷേപമെത്തിയതെന്ന് റാക് ചേംബര്‍ ഓഫ് കൊമേഴ്സ് ആൻഡ് ഇന്‍ഡസ്ട്രി ഡയറക്ടര്‍ ജനറല്‍ ഡോ. റാശിദ് ഖല്‍ഫാന്‍ അല്‍ നുഐമി പറഞ്ഞു. ഈ കാലയളവില്‍ 68 രാജ്യങ്ങളില്‍ നിന്നുള്ള 1,399 പുതിയ നിക്ഷേപകര്‍ റാസല്‍ഖൈമയിലെത്തി.
9,963 വാണിജ്യ ലൈസന്‍സുകള്‍ പുതുക്കുകയോ അനുവദിക്കുകയോ ചെയ്തു. 138 സ്ഥാപനങ്ങള്‍ ഫ്രീ സോണുകളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രാദേശിക-വിദേശ സ്ഥാപനങ്ങളുടെ 70 പുതിയ ശാഖകള്‍ റാസല്‍ഖൈമയില്‍ തുറന്നു. ഇതിലൂടെ 2,500ഓളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും റാശിദ് ഖല്‍ഫാന്‍ തുടര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.