മുംബൈ: രാജ്യത്തെ സ്വർണ്ണ ഇറക്കുമതിയിൽ വൻ കുറവ്. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ കുറവാണ് ഡിസംബർ മാസത്തിൽ ഇറക്കുമതിയിൽ രേഖപ്പെടുത്തിയത്. സ്വർണവില വൻതോതിൽ കുതിച്ചതോടെ ആവശ്യകതയിൽ കുറവ് വന്നതാണ് ഇറക്കുമതിയേയും ബാധിച്ചതെന്നാണ് സൂചന. കഴിഞ്ഞ ഡിസംബറുമായി താരതമ്യം ചെയ്യുമ്പോൾ ഇറക്കുമതിയിൽ 79 ശതമാനത്തിന്റെ കുറവുണ്ടായി.
2022 ഡിസംബറിൽ 20 ടൺ സ്വർണമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വർഷം ഡിസംബറിൽ 95 ടൺ സ്വർണം ഇറക്കുമതി ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ 4.73 ബില്യൺ ഡോളറിന്റെ സ്വർണമാണ് ഇറക്കുമതി ചെയ്തതെങ്കിൽ ഈ വർഷം 1.18 ബില്യൺ ഡോളർ മൂല്യമുള്ള സ്വർണമാണ് ഇറക്കുമതി ചെയ്തത്. 2022ൽ 706 ടൺ സ്വർണമാണ് ഇറക്കുമതി ചെയ്തതെങ്കിൽ കഴിഞ്ഞ വർഷം ഇത് 1068 ടണ്ണായിരുന്നു.
രൂപ ദുർബലമായതും ആഗോള വിപണിയിലെ വില വർധനവും കാരണം സ്വർണവില വൻതോതിൽ ഉയർന്നിരുന്നു. ഇതോടെ സ്വർണ ആവശ്യകതയിൽ കുറവുണ്ടായി എന്നാണ് നിഗമനം. ഇതും ഇറക്കുമതി കുറയുന്നതിന് ഇടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.