ഭീഷണികൾക്ക് വഴങ്ങിയില്ല; റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ വൻ വർധന

ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ വൻ വർധനവെന്ന് റിപ്പോർട്ട്. ഏപ്രിൽ-മേയ് മാസങ്ങളിൽ ഇറക്കുമതി 4.7 മടങ്ങ് വർധനയാണ് രേഖപ്പെടുത്തിയത്. പ്രതിദിനം 4,00,000 ബാരൽ എണ്ണയാണ് ഇന്ത്യ റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്നത്. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വൻ വിലക്കുറവിൽ എണ്ണ ലഭിച്ചതോടെയാണ് ഇന്ത്യയുടെ ഇറക്കുമതി വർധിച്ചത്.

പാശ്ചാത്യ രാജ്യങ്ങൾ ഉപരോധങ്ങൾ പ്രഖ്യാപിച്ചപ്പോഴും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ നിന്ന് പിന്നാക്കം പോകാൻ ഇന്ത്യ തയാറായിരുന്നില്ല. ഈ നിലപാട് മൂലം ഇന്ത്യയിലെ പൊതുമേഖല എണ്ണ കമ്പനികൾക്ക് ഉൾപ്പടെ വൻ വിലക്കുറവിൽ എണ്ണ ലഭിച്ചിരുന്നു.

ചൈനയും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിച്ചിരുന്നു. 55 ശതമാനം വർധനായാണ് ചൈന റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ വരുത്തിയത്. നിലവിൽ റഷ്യയാണ് ചൈനയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത്. 

Tags:    
News Summary - India boosted Russian oil imports in April-May by more than 400,000 bpd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT