ന്യൂഡൽഹി: ഇന്ത്യൻ മ്യൂച്വൽ ഫണ്ട് വ്യവസായം 2025ൽ ചരിത്രപരമായ മുന്നേറ്റം നടത്തി. ചെറുകിട നിക്ഷേപകരുടെ വർധിച്ച പങ്കാളിത്തവും എസ്.ഐ.പി വഴിയുള്ള റെക്കോഡ് നിക്ഷേപവും കാരണം മ്യൂച്വൽ ഫണ്ടുകളുടെ ആകെ ആസ്തി 81 ലക്ഷം കോടി രൂപ എന്ന റെക്കോർഡ് നിലവാരത്തിലെത്തി.
2025ൽ മാത്രം ഏകദേശം 14 ലക്ഷം കോടി രൂപയുടെ വർധനയാണ് ആസ്തിയിൽ ഉണ്ടായത്. നവംബർവരെയുള്ള കണക്കാണിത്. 2024 അവസാനം 67 ലക്ഷം കോടി രൂപയായിരുന്നത് 2025 നവംബർ ആയപ്പോഴേക്കും 81 ലക്ഷം കോടി രൂപയായി. വർധന 21 ശതമാനം. ഈ വർഷം മാത്രം നിക്ഷേപകരുടെ എണ്ണം 3.36 കോടി കൂടി.
എസ്.ഐ.പി (തവണകളായി നിക്ഷേപിക്കുന്ന രീതി) വഴി മാത്രം 2025ൽ മൂന്നു ലക്ഷം കോടി രൂപ നിക്ഷേപമായി എത്തിയതായും മ്യൂച്വൽ ഫണ്ട് അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്ക് പരിശോധിച്ചാൽ മ്യൂച്വൽ ഫണ്ട് മേഖലയുടെ ആസ്തിയിൽ 50 ലക്ഷം കോടി രൂപയുടെ വർധനയാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.