കുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപർ വൻ ഓഫറുകളുമായി പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി. പുതുവർഷം പ്രമാണിച്ച് ഉപഭോക്താക്കൾക്ക് വൻ വിലക്കുറവിൽ ഉൽപന്നങ്ങൾ ലഭ്യമാക്കുന്ന ‘ഇയർ എൻഡ് ധമാക്ക’ ഗ്രാൻഡ് ഹൈപർ അവതരിപ്പിച്ചു. ജനുവരി മൂന്ന് വരെ ഈ പ്രത്യേക ഓഫറിൽ വിവിധ ഉൽപന്നങ്ങൾ വാങ്ങാം.
സൂപ്പർമാർക്കറ്റ്, ഗാർമെന്റ്സ്, ഇലക്ട്രോണിക്, ഗൃഹോപകരണങ്ങൾ തുടങ്ങിയവക്ക് സർപ്രൈസ് ഓഫറുകളും ഉണ്ടെന്ന് ഗ്രാൻഡ് ഹൈപർ മാനേജ്മെന്റ് അറിയിച്ചു. പ്രത്യേക ഓഫറുകൾ ഓരോ മണിക്കൂറുകളിലും ഗ്രാൻഡ് ഹൈപറിന്റെ സോഷ്യൽ മീഡിയ വഴി ഉപഭോക്താക്കളെ അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.