സ്വർണവില ഉച്ചക്ക് ശേഷവും കൂടി; പുതിയ റെക്കോഡിൽ

​കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഉച്ചക്ക് ശേഷവും കൂടി. സ്വർണവില ഗ്രാമിന് 175 രൂപ വർധിച്ച് 15,315 രൂപയായി. പവന്റെ വില 1400 രൂപ വർധിച്ച് 1,22,520 രൂപയായി. 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ​ഗ്രാമിന് 145 രൂപയും 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 110 രൂപയും വർധിച്ചിട്ടുണ്ട്.

ഇന്ന് രാവിലേയും സ്വർണവില വർധിച്ചിരുന്നു. ഇന്ന് രാവിലെ(28/01/2026) സ്വർണവില ഗ്രാമിന് 295 രൂപ വർധിച്ച് 15,140 രൂപയായിരുന്നു. പവൻ വില ഗ്രാമിന് 2360 രൂപ വർധിച്ച് 1,21,120 രൂപയായും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചക്ക് ശേഷവും വില വർധനവ് ഉണ്ടാവുന്നത്.ആഗോള വിപണിയിൽ സ്​പോട്ട് ഗോൾഡിന്റെ വിലയിൽ ഔൺസിന് 208.55 ഡോളറിന്റെ വർധനവുണ്ടായി. 5,293 ഡോളറിലാണ് സ്വർണത്തിന്റെ വ്യാപാരം ആഗോള വിപണിയിൽ പുരോഗമിക്കുന്നത്. 4.10 ശതമാനം നേട്ടമാണ് ആഗോള വിപണിയിൽ സ്വർണത്തിന് ഉണ്ടായത്.

യു.എസ് ഡോളർ ദുർബലമാവുന്നത് സ്വർണവില ഉയരുന്നതിനുള്ള പ്രധാനകാരണം. നാല് വർഷത്തിനിടയി​ലെ കുറഞ്ഞ നിരക്കിലേക്ക് യു.എസ് ഡോളർ വീണിട്ടുണ്ട്. ഇതിനൊപ്പം യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ തലപ്പത്ത് താൻ അവരോധിക്കുന്നയാൾ എത്തുമെന്ന ​പ്രസിഡന്റ് ഡോണൾഡ് ​ട്രംപിന്റെ പ്രസ്താവനയും വിപണി​യെ സ്വാധീനിച്ചിട്ടുണ്ട്.

ജനുവരി മാസത്തിലെ സ്വർണവിലയിലെ മാറ്റങ്ങൾ

1-Jan-26 Rs. 99,040 (Lowest of Month)

2-Jan-26 99880

3-Jan-26 99600

4-Jan-26 99600

5-Jan-26 (Morning) 100760

5-Jan-26 (Afternoon) 101080

5-Jan-26 (Evening) 101360

6-Jan-26 101800

7-Jan-26 (Morning) 102280

7-Jan-26 (Evening) 101400

8-Jan-26 101200

9-Jan-26 (Morning) 101720

9-Jan-26 (Evening) 102160

10-Jan-26 103000

11-Jan-26 103000

12-Jan-26 104240

13-Jan-26 104520

14-Jan-26 (Morning) 105320

14-Jan-26 (Evening) 105600

15-Jan-26 (Morning) 105000

15-Jan-26 (Evening) 105320

16-Jan-26 105160

17-Jan-26 105440

18-Jan-26 105440

19-Jan-26 (Morning) 106840

19-Jan-26 (Evening) 107240

20-jan-26 108000

20-Jan-26 (Noon) 1,08,800

20-Jan-26 (Evening) 1,10,400

20-Jan-26 (Evening) 1,09,840

21-Jan-26 (Morning) 1,13,160

21-Jan-26 (Evening) 1,14,840

22-Jan-26 1,13,160

23-Jan-26 1,17,120

23-Jan-26 (Afternoon) 1,15,240

24-Jan-26 (Morning) 1,16,320

24-Jan-26 (Evening) 1,17,520

25-Jan-26 1,17,520

26-Jan-26 (Morning) 1,19,320

26-Jan-26 (Evening) 1,18,760

27-Jan-26 1,18,760

28-Jan-26 1,21,120

28-jan-26 1,22,520(Afternoon)

Tags:    
News Summary - Gold Rate Hike in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT