സ്വർണവില സർവകാല റെക്കോഡിൽ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിലെത്തി. ഇന്ന് സ്വർണം ഗ്രാമിന് 75 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. 12,350 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില വർധിച്ചത്. പവന്റെ വിലയിൽ 600 രൂപയുടെ വർധനയുണ്ടായി. 98,800 രൂപയായാണ് ഉയർന്നത്. ഇതിന് മുമ്പ് ഡിസംബർ 12നായിരുന്നു സ്വർണവില സർവകാല റെക്കോഡിലെത്തിയത്. അന്ന് 98,400 രൂപയായിരുന്നു ഒരു പവന്റെ വില.

ആഗോള വിപണിയിലും സ്വർണവില ഉയരുകയാണ്. തിങ്കളാഴ്ചയും സ്വർണത്തിന് നേട്ടം രേഖപ്പെടുത്തി. സ്​പോട്ട് ഗോൾഡിന്റെ വില 0.4 ശതമാനം ഉയർന്ന് 4,320.65 ഡോളറിലെത്തി. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.6 ശതമാനം ഉയർന്ന് 4354 ഡോളറിലെത്തി. ഡോളറിന്റെ കരുത്ത് കുറയുന്നതും യു.എസ് ട്രഷറി വരുമാനം ഇടിയുന്നതുമാണ് സ്വർണവില ഉയരുന്നതിനുളള പ്രധാനകാരണം.

ഇതിനൊപ്പം ഗോൾഡ്, സിൽവർ ഇ.ടി.എഫുകളിൽ പെൻഷൻ ഫണ്ട് നിക്ഷേപം നടത്താനുള്ള അനുമതി കേന്ദ്രസർക്കാർ നൽകാനൊരുങ്ങുകയാണ്. ഇത് യാഥാർഥ്യമായാൽ അത് സ്വർണവിലയിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷ. രൂപയുടെ മൂല്യം ഇടിയുന്നതും സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ്.

ഡിസംബറിലെ സ്വർണവില

1. 95,680 രൂപ

2. 95,480 രൂപ (രാവിലെ), ഉച്ചതിരിഞ്ഞ് 95,240 രൂപ

3. 95,760 രൂപ

4. 95,600 രൂപ

5. 95,280 (രാവിലെ), ഉച്ചതിരിഞ്ഞ് 95,840 രൂപ

6.95440

7.95440

8.95640

9. 95400 (രാവി​ലെ)

9- 94,920 (ഉച്ചക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

10- 95,560

11-95480 (രാവിലെ)

95880(ഉച്ചക്ക്)

12. 97280 (രാവിലെ)

97,680 (ഉച്ചക്ക്)

15- 98,800

നവംബറിലെ സ്വർണവില

1. 90,200 രൂപ

2. 90,200 രൂപ

3. 90,320 രൂപ

4 .89800 രൂപ

5. 89,080 രൂപ (Lowest of Month)

6.89400 രൂപ (രാവിലെ), 89880 രൂപ (വൈകുന്നേരം)

7. 89480 രൂപ

8, 89480 രൂപ

9. 89480 രൂപ

10. 90360 രാവിലെ)

10. 90800 (വൈകുന്നേരം)

11. 92,600 രൂപ (രാവിലെ), 92280 (വൈകുന്നേരം)

12. 92,040 രൂപ

13. 93720 രൂപ (രാവിലെ), 94,320 (ഉച്ച Highest of Month)

14. 93,760 രൂപ (രാവിലെ), 93,160 രൂപ (ഉച്ച)

15. 91,720 രൂപ

16. 91,720 രൂപ

17. 91,640 രൂപ (രാവിലെ), 91,960 രൂപ (ഉച്ച)

18. 90,680 രൂപ

19. 91,560 രൂപ

20. 91,440 രൂപ (രാവിലെ), 91,120(വൈകുന്നേരം)

21. 90,920 രൂപ (രാവിലെ) 91,280 രൂപ (ഉച്ച)

22. 92280 രൂപ

24. 91,760 രൂപ

25. 93,160 രൂപ

26. 93,800 രൂപ

27. 93,680 രൂപ

28. 94200 രൂപ

29. 95200 രൂപ

30. 95200 രൂപ

Tags:    
News Summary - Gold rate Hike in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2025-12-10 04:20 GMT