കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഗ്രാമിന് 50 രൂപയുടെ വർധനയാണ് ഉണ്ടായത്. 9060 രൂപയാണ് വർധിച്ചത്. പവന്റെ വില 400 രൂപയും ഉയർന്നു. 72,480 രൂപയായാണ് സ്വർണവില വർധിച്ചത്. അതേസമയം, ആഗോളവിപണിയിൽ സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്.
സ്പോട്ട് ഗോൾഡ് വില ഔൺസിന് 3,334 ഡോളറിൽ തുടരുകയാണ്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കും മാറ്റമില്ലാതെ തുടരുകയാണ്. 3,344.20 ഡോളറിലാണ് യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക്. യു.എസ് ചുമത്തുന്ന തീരുവയാകും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കുക.
ജപ്പാൻ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങൾക്കുമേൽ 25 ശതമാനം തീരുവ ചുമത്താൻ ഡോണൾഡ് ട്രംപ് തീരുമാനിച്ചിരുന്നു. യു.എസുമായി കരാറിലെത്താൻ ആഗസ്റ്റ് ഒന്ന് വരെയാണ് ട്രംപ് മറ്റ് രാജ്യങ്ങൾക്ക് നൽകിയിരിക്കുന്ന സമയപരിധി. ഇതിനുള്ളിൽ വിവിധ രാജ്യങ്ങളും യു.എസും തമ്മിൽ കരാറിലെത്തിയില്ലെങ്കിൽ അത് സ്വർണവിലയിലും പ്രതിഫലിക്കും.
ആഗോള വ്യാപാര യുദ്ധത്തിന് നാന്ദി കുറിച്ച് ഏപ്രിൽ രണ്ടിനാണ് ലോകരാജ്യങ്ങൾക്കുമേൽ ട്രംപ് കനത്തതീരുവ പ്രഖ്യാപിച്ചത്. കടുത്തസമ്മർദത്തെ തുടർന്ന് ഇതു നടപ്പാക്കുന്നത് മൂന്നു മാസം നീട്ടി. ഇതിനിടയിൽ ബ്രിട്ടനും വിയറ്റ്നാമും അമേരിക്കയുമായി കരാറിലെത്തി. മറ്റു രാജ്യങ്ങൾക്കുമേലാണ് സമ്മർദം ശക്തമാക്കുന്നത്.
അമേരിക്ക ഇറക്കുമതി ചെയ്യുന്ന എല്ലാ ഉൽപന്നങ്ങൾക്കും 10 ശതമാനം നികുതിക്കു പുറമെ, ഉരുക്ക്, അലുമിനിയം ഉൽപന്നങ്ങൾക്ക് 50 ശതമാനവും വാഹനങ്ങൾക്ക് 25 ശതമാനവും നികുതി ചുമത്തുമെന്നാണ് ഭീഷണി. അമേരിക്കയുമായി വിവിധ രാജ്യങ്ങൾ കരാറിലെത്തുന്നതിന് അവസാനവട്ട ചർച്ചകളിലാണെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.