ഇന്നും കുതിച്ചുകയറി സ്വർണവില; രണ്ടുദിവസത്തിടെ കൂടിയത് 4290 രൂപ

കൊച്ചി: ഹുർമുസ് തുറക്കുന്നതുമായി ബന്ധപ്പെട്ട് യു.എസ്-ഇറാൻ ചർച്ചകൾ നല്ലനിലയിൽ പുരോഗമിക്കുന്നത് സ്വർണ വിപണിക്കും ഉണർവേകുന്നു. വ്യാഴാഴ്ചയും സംസ്ഥാനത്ത് സ്വർണ വില കുതിച്ചുകയറി. ഒരു ഗ്രാമിന് 265 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വിപണയിൽ 13,725 രൂപയായി. പവന് 2,210 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,09,800 രൂപയിലെത്തി. ഈ ദിവസങ്ങളിലായി സ്വർണം വാങ്ങാനിരുന്നവർക്ക് വില വർധന തിരിച്ചടിയായി.

രണ്ടു ദിവസത്തിനിടെ 4290 രൂപയുടെ വർധനയാണ് സ്വർണ വിലയിലുണ്ടായത്. ബുധനാഴ്ച രണ്ടു തവണയായി 2,080 രൂപ വർധിച്ചിരുന്നു. വരുംദിവസങ്ങളിലും സ്വർണ വില വർധിക്കാനാണ് സാധ്യത. യു.എസ്-ഇറാന്‍ സംഘര്‍ഷം അയയുന്നതിനു പിന്നാലെ സ്വര്‍ണത്തിലേക്ക് നിക്ഷേപ താല്‍പര്യം വര്‍ധിച്ചതാണ് വിലകൂടാന്‍ കാരണം. 18 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 215 രൂപ കൂടി 11,275 രൂപയിലെത്തി. പവന് 90,200 രൂപയും. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 170 രൂപ കൂടി 8,785 രൂപയും പവന് 70,280 രൂപയുമായി.

ഹുര്‍മുസ് തുറക്കാനും യു.എസ്-ഇറാന്‍ സമാധാന കരാറിനുമുള്ള സാധ്യത തെളിഞ്ഞതാണ് സ്വർണ വിപണിക്ക് നേട്ടമായത്.

കൂടാതെ, ഡോളര്‍ ഇടിഞ്ഞതും ക്രൂഡ് ഓയില്‍ വില കുറഞ്ഞതും സ്വര്‍ണത്തിന് നേട്ടമായി. യുദ്ധ ആശങ്ക ഒഴിയുന്നതിനൊപ്പം എണ്ണ ഉല്‍പാദനം കൂട്ടാനുള്ള ഒപെക്സ് പ്ലസ് രാജ്യങ്ങളുടെ തീരുമാനം ക്രൂഡ് ഓയിൽ വില കുറയാൻ കാരണമായി.

ആഗസ്റ്റിലെ സ്വർണവില

01: 1,05,760

02: 1,05,760

03: 1,05,760

04: 1,05,600

05: 1,06,880 (Morning)

05: 1,07,680 (Evening)

ജൂലൈയിലെ സ്വർണവില

01: 1,03,240 (Lowest of Month)

01: 104320 (Evening)

02: 1,05,440 (Morning)

02: 1,06,800 (Evening)

03: 1,07,800

04: 1,07,600 (Morning)

06: 1,07,520 (Morning)

07: 1,06,520

08: 1,05,960 (Morning)

08: 1,04,960 (After noon)

09: 1,05,040 (Morning)

09: 1,05,920 (After noon)

10: 1,06,200

11: 105840

12: 105840

13: 104800

14: 1,04,720

15: 1,05,280

16: 1,05,080 (Morning)

17: 1,04,520

18: 1,05,080

19: 1,05,080

20: 1,05,200

21: 1,05,760

22: 1,07,440

23: 1,08,000 (Morning)

24: 1,05,840 (After noon)

25: 1,06280

27: 1,06,960 (Morning)

28: 1,05,720

29: 1,05,240

30: 1,05,840

31: 1,06,040

ജൂണിലെ സ്വർണവില

1: 1,14,560

2: 1,14,560

3: 1,14,560

4: 1,14,480

5: 1,14,200

6: 112000

7: 112000

8: 1,11,240

9: 1,12,320

10: 10,09,160

10: 108360

11: 1,06,800

12: 1,08,960

13: 1,09,320

14: 1,09,320

15: 1,11,120

16: 1,11,000

17: 1,10,800

18: 1,09,640

19: 1,06,960

20: 107120

21: 107120

22: 107440 ( Morning)

22: 108520 (Evening)

23: 1,07,000 ( Morning)

23: 1,06,040 (Evening)

24: 1,05,840 ( Morning)

24: 1,04,800 (Evening)

25: 1,02,760 (Lowest of Month)

25: 1,03,640 (Evening)

26: 1,03,840 (Morning)

26: 1,04,680 (Evening)

27: 1,05,560 (Morning)

28: 1,05,560

29: 1,04,880 (Morning)

29: 1,04,080 (Evening)

30: 1,02,760 (Lowest of Month)

30: 1,04,160

Tags:    
News Summary - Gold prices surged today; rose by Rs 4290 in two days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.