സംസ്ഥാനത്ത് സ്വര്‍ണവില ഉയരുന്നു; ഇന്ന് ഗ്രാമിന് 9235 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും നില്‍ക്കുന്ന സ്വര്‍ണവില ശനിയാഴ്ച വർധിച്ചു. പവന് 200 രൂപയാണ് വര്‍ധിച്ചത്. 73,880 രൂപയാണ് ശനിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന്റെ വില, ഗ്രാമിന് 9235 രൂപ. വെള്ളിയാഴ്ച 73,680 രൂപയായിരുന്നു പവന്റെ വില. ഗ്രാമിന് 9210 രൂപ. ഗ്രാമിന് 25 ​രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്.

ജൂണ്‍ 14, 15 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. പവന് 74560 ഉം ഗ്രാമിന് 9320 രൂപയും. 75,000 കടന്നും കുതിക്കുമെന്ന സൂചനക്കിടെ പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില ഏറിയും കുറഞ്ഞും വിപണിയിൽ ചാഞ്ചാട്ടം ദൃശ്യമാവുകയായിരുന്നു.

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം അടക്കമുള്ള വിഷയങ്ങളാണ് ഈ ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

Tags:    
News Summary - Gold prices rise in the state; today it is Rs 9235 per gram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT