കൊച്ചി: റെക്കോഡ് വിലയിൽ നിന്ന് കുത്തനെ താഴ്ന്ന സ്വർണവിലയിൽ തിരിച്ചുവരവ് രേഖപ്പെടുത്തിയതിന് പിന്നാലെ വീണ്ടും താഴോട്ടിറങ്ങി സ്വർണവില. ഇന്ന് (ജനുവരി മൂന്ന്) പവന് 280 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 35 രൂപയുടെ കുറവ് രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്‍റെ വില 99600 രൂപയും ഗ്രാമിന് 12450 രൂപയുമായി. ഇന്നലെ പവന് 12,485 രൂപയും ഗ്രാമിന് 99,880 രൂപയുമായിരുന്നു കേരളത്തിലെ സ്വർണവില.
ഒരു പവൻ ആഭരണത്തിന് ശനിയാഴ്ചത്തെ നിരക്ക് അനുസരിച്ച് 1,07,000 രൂപയെങ്കിലും നൽകണം. പണിക്കൂലി, ജി.എസ്.ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ആഭരണ വിലക്കൊപ്പം നൽകേണ്ടി വരും. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്.
സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് മലയാളികൾ കണക്കാക്കുന്നത്. ആഭരണങ്ങൾക്ക് പണിക്കൂലി കൂടിച്ചേർന്ന് വില വീണ്ടും ഉയരുമെന്നതിനാൽ സ്വർണം നാണയമായി കൈവശം വെക്കുന്ന പതിവുമുണ്ട്. സ്വർണത്തിന്റെ രാജ്യാന്തര വില ഡോളർ, രൂപ വിനിമയ നിരക്ക് ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. ശനിയാഴ്ച പവന് 1,04,440 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു. ഇതിനുശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്.
ഡിസംബർ 31ന് സ്വർണവില മൂന്ന് തവണയാണ് കുറഞ്ഞത്. ഗ്രാമിന് രാവിലെ 9.20ന് 30 രൂപയും ഉച്ചക്ക് 1.45ന് ഗ്രാമിന് 60 രൂപയും വൈകീട്ട് 4.40ന് 30 രൂപയും കുറഞ്ഞു. ഗ്രാമിന് 12,455 രൂപയും പവന് 240 കുറഞ്ഞ് 99,640 രൂപയുമായിരുന്നു രാവിലെ വില. ഉച്ചക്ക് 1.45ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞ് യഥാക്രമം 12395 രൂപയും 99,160 രൂപയുമായി. വൈകീട്ട് ഗ്രാമിന് 12,365 രൂപയും പവന് 98,920 രൂപയുമായിരുന്നു. ചൊവ്വാഴ്ച ഗ്രാമിന് 12,485 രൂപയും പവന് 99,880 രൂപയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.