Posted On
date_range Updated On
date_range സ്വർണവില 40,000 തൊടുന്നു; ഇന്ന് പവന് കൂടിയത് 200 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില 40,000 തൊടുന്നു. വിലയിൽ ഇന്നലെ മാറ്റമില്ലായിരുന്നെങ്കിൽ ഇന്ന് 200 രൂപയാണ് വർധിച്ചത്. ബുധനാഴ്ച പവന് 160 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 39,800 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 25 രൂപയാണ് ഉയർന്നത്. വിപണിയിൽ ഇന്നത്തെ വില 4975 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. വിപണിയിലെ വില 4115 രൂപയാണ്.
വെള്ളിയുടെ വിലയിലും വർധനയുണ്ട്. ഒരു ഗ്രാം സാധരണ വെള്ളിയുടെ വിലയിൽ ഒരു രൂപയാണ് വർധന. വിപണിയിൽ നിലവിൽ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 72 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.