നികുതി ഉയർത്തി കേന്ദ്രസർക്കാർ; സ്വർണവില കുതിച്ചുയർന്നു

ന്യൂഡൽഹി: കേന്ദ്രസർക്കാർ ഇറക്കുമതി തീരുവ ഉയർത്തിയതോടെ രാജ്യത്ത് സ്വർണവില കുതിച്ചുയർന്നു. സ്വർണത്തിന്റെ ഇറക്കുമതി തീരുവ 7.5 ശതമാനത്തിൽ നിന്നും 12.5 ശതമാനമായാണ് ഉയർത്തിയത്. ധനകാര്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. സർചാർജ് കൂടി ചേരുന്നതോടെ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനമായി വർധിക്കും.

രൂപ കടുത്ത സമ്മർദത്തിൽ തുടരുന്നതിനിടെയാണ് സർക്കാർ നികുതി ഉയർത്തിയിരിക്കുന്നത്. ലോക​ത്തിലെ രണ്ടാമത്തെ വലിയ സ്വർണ്ണ ഉപഭോക്താവ് ഇന്ത്യയാണ്. നികുതി ഉയർത്തുന്നതിലൂടെ സ്വർണ ഉപഭോഗം കുറക്കാൻ സാധിക്കുമെന്നും സർക്കാറിന്റെ പ്രതീക്ഷ. ഇതുവഴി ഇറക്കുമതി കുറക്കാനും രൂപയുടെ മേൽ തുടരുന്ന സമ്മർദം ലഘൂകരിക്കാനാവുമെന്നും കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നു.

അതേസമയം, നികുതി ഉയർത്തിയതോടെ സ്വർണവിലയിൽ വലിയ വർധനയുണ്ടായി. കേരളത്തിൽ പവന്റെ വില 760 രൂപ ഉയർന്നു. 38,080 രൂപയാണ് പവന്റെ ഇന്നത്തെ വില. കഴിഞ്ഞ ദിവസം ഇത് 37320 ആയിരുന്നു. ഗ്രാമിന്റെ വില 4665 രൂപയിൽ നിന്ന് 4785 രൂപയായും വർധിച്ചു.

Tags:    
News Summary - Gold price to go up after import duty hike?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT