representational image
Posted On
date_range Updated On
date_range സ്വർണവില വീണ്ടും ഉയർന്നു
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന്റെ വിലയിൽ 200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 25 രൂപയും വർധിച്ചു. 42200 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 5275 രൂപയും നൽകണം.
എം.സി.എക്സ് എക്സ്ചേഞ്ചിൽ സ്വർണത്തിന്റെ ഭാവിവിലകൾ 0.35 ശതമാനം ഉയർന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 1,926.65 ഡോളറായി വർധിച്ചു. യു.എസ് ഫെഡറൽ റിസർവിന്റെ തീരുമാനത്തിനായി നിക്ഷേപകർ കാത്തിരിക്കുകയാണ്.
വായ്പനിരക്ക് ഉയർത്തുന്നതിന്റെ തോത് ഫെഡറൽ റിസർവ് കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ 50 ബേസിക് പോയിന്റ് വർധനയാണ് കേന്ദ്രബാങ്ക് വരുത്തുന്നത്. ഇത് 25 ബേസിക് പോയിന്റായി കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.