കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിഞ്ഞു. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 9070 രൂപയായി. പവന് 72,560 രൂപയാണ് ഇന്നത്തെ വിപണി വില. ഇന്നലെ പവന് 72,760 രൂപയായിരുന്നു. മൂന്നുദിവസത്തിനിടെ പവന് 1300 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
ഇന്നലെ രണ്ട് ഘട്ടങ്ങളിലായി 1080 രൂപയാണ് സ്വർണവിലയിൽ കുറഞ്ഞത്. അതോടെ പവന്റെ വില 73,000ത്തിൽ താഴെയെത്തി. ജൂണ്‍ 13ന് സ്വർണവില റെക്കോഡ് ഉയരങ്ങളിലെത്തിയിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്.
ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ അയവുണ്ടായതാണ് സ്വർണവില ഇടിയാൻ കാരണം എന്നാണ് വിലയിരുത്തൽ. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ മറ്റ് അടിസ്ഥാന ഘടകങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.