കൊച്ചി: തുടർച്ചയായി നാല് ദിവസത്തെ കുതിപ്പിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 280 രൂപ കുറഞ്ഞ് 1,11,440 രൂപയിലെത്തി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,930 രൂപയിലെത്തി. തുടർച്ചയായ നാല് ദിവസം കൊണ്ട് 6,000 രൂപയിലധികം ഉയർന്ന ശേഷമാണ് സ്വർണവിലയിൽ ചെറിയ ഇടിവുണ്ടായിരിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,445 രൂപയിലെത്തി. അന്തരാഷ്ട്ര വിപണിയിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വില കുറഞ്ഞത്.
ഔൺസിന് 4,700 ഡോളർ വരെയെത്തിയ രാജ്യാന്തര സ്വർണവില നിലവിൽ 4,325 ഡോളറിലേക്ക് നീങ്ങുകയാണ്. പശ്ചിമേഷ്യയിൽ യു.എസ്-ഇറാൻ സംഘർഷ സാധ്യതകൾക്കിടെ ക്രൂഡോയിൽ വില വർധിച്ചതും ഡോളർ കരുത്താർജിച്ചതുമാണ് സ്വർണത്തിന് തിരിച്ചടിയായത്.
ജനുവരി 29നാണ് സ്വർണം റെക്കോഡ് വിലയിലെത്തിയത്. ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയും. ഒരുഘട്ടത്തിൽ ഗ്രാമിന് 12,845 രൂപയായും പവന് 1,02,760 രൂപയായും ഇടിഞ്ഞു. എന്നാൽ, യു.എസ്-ഇറാൻ സംഘർഷത്തിൽ അയവുവന്നതോടെ സ്വർണവില വീണ്ടും കുതിക്കുകയായിരുന്നു.
അമേരിക്കയുടെ കഴിഞ്ഞമാസത്തെ പണപ്പെരുപ്പക്കണക്ക് ഓഗസ്റ്റ് 12ന് പുറത്തുവരും. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് കൂട്ടാനുള്ള ആലോചിനയിലേക്ക് കടക്കുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. പലിശ കൂടുന്നത് ഡോളറിന്റെ ശക്തിപ്പെടുത്തും. ഇത് സ്വർണത്തിന് തിരിച്ചടിയാകും. പണപ്പെരുപ്പക്കണക്ക് സംബന്ധിച്ച ഈ ആകാംക്ഷയുടെയും ആശങ്കയുടെയും പശ്ചാത്തലത്തിലാണ് ഇപ്പോൾ സ്വർണം താഴേക്ക് നീങ്ങുന്നത്.
ആഗസ്റ്റിലെ സ്വർണവില (പവനിൽ)
ആഗസ്റ്റ് 01: ₹1,05,760
ആഗസ്റ്റ് 02: ₹1,05,760
ആഗസ്റ്റ് 03: ₹1,05,760
ആഗസ്റ്റ് 04: ₹1,05,600
ആഗസ്റ്റ് 05: ₹1,06,880 (രാവിലെ) / ₹1,07,680 (വൈകുന്നേരം)
ആഗസ്റ്റ് 06: ₹1,09,800
ആഗസ്റ്റ് 07: ₹1,09,920
ആഗസ്റ്റ് 08: ₹1,11,720
ആഗസ്റ്റ് 09: ₹1,11,720
ആഗസ്റ്റ് 10: ₹1,11,440
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.