ദുബൈ: പ്രമുഖ ഭക്ഷ്യോൽപന്ന സ്ഥാപനമായ ടേസ്റ്റി ഫുഡിന്‍റെ ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് കൈനിറയെ സമ്മാനങ്ങൾ. ഒക്ടോബർ 8മുതൽ ഡിസംബർ 6വരെ 10ദിർഹമിന്‍റെ ഉൽപന്നങ്ങൾ വാങ്ങുന്നവരിൽ നിന്ന് തെരഞ്ഞെടുക്കുന്നവർക്കാണ് ‘ടേസ്റ്റി ത്രിൽ’ ഓഫറിന്‍റെ ഭാഗമായി സമ്മാനങ്ങൾ ലഭിക്കുക. ഒന്നാം സമ്മാനം ജെ.എ.സി ജെ.എസ്6 കാറാണ്. രണ്ടാം സമ്മനമായി ഒരു വർഷത്തേക്ക് ഗ്രോസറി ഉൽപന്നങ്ങൾ ലഭിക്കും. മൂന്നാം സമ്മാനമായി അന്തായാഷ്ട്ര യാത്രാ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഏത് സൂപ്പർമാർക്കറ്റിൽ നിന്ന് ടേസ്റ്റി ഫുഡ് ഉൽപന്നങ്ങൾ വാങ്ങുന്നവർക്കും നറുക്കെടുപ്പിൽ പങ്കെടുക്കാം. സൂപ്പർമാർക്കറ്റ് ചെക്ഔട്ടിൽ വെച്ചോ കസ്റ്റമർ സർവീസ് കേന്ദ്രത്തിൽ നിന്നോ ലഭിക്കുന്ന കൂപ്പണിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് ഉപഭോക്താവിന്റെ വിവരങ്ങളും കൂപ്പൺ നമ്പറും നൽകുയാണ് വേണ്ടത്.
സ്കൂബ ഡൈവിങ് പാക്കേജുകൾ, ഫെറാറി വേൾഡ് ടിക്കറ്റുകൾ, സ്കൈ ദുബൈയിലെ സ്നോ ഫൺ ടിക്കറ്റുകൾ, അയാ യൂനിവേഴ്സ് ടിക്കറ്റുകൾ, ബുർജ് ഖലീഫ, ദുബൈ ഫ്രെയിം, വി.ആർ പാർക് കോംമ്പോ ടിക്കറ്റുകൾ, ഐ.എം.ജി വേൾഡ്, ദുബൈ ഫ്രെയിം, വി.ആർ പാർക് കോംബോ ടിക്കറ്റുകൾ, ഐ.എം.ജി വേൾഡ്, ഫ്യൂചർ മ്യൂസിയം കോംബോ ടിക്കറ്റുകൾ എന്നിവയും ഉപഭോക്താക്കൾക്ക് നൽകും. യു.എ.ഇയിൽ നിന്ന് വാങ്ങുന്ന ഉൽപന്നങ്ങൾക് മാത്രമാണ് സമ്മാനം നേടാൻ അവസരമുണ്ടാവുക. ഓഫർ മറ്റു നിബന്ധനകൾക്കും വിധേയമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.