ഏഴാം ദിവസവും ഇന്ധനവില വർധിപ്പിച്ചു; ഡീസൽ വില നൂറിലേക്ക്

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില ഏഴാം ദിവസവും വർധിപ്പിച്ചു. ഡീസൽ ഒരു ലിറ്ററിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂട്ടിയത്.

കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 103.85 രൂപയും ഡീസലിന് 97.27 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോൾ 105.78ഉം ഡീസലിന് 99.08ഉം കോഴിക്കോട് പെട്രോളിന് 104.17ഉം ഡീസലിന് 97.41ഉം രൂപയാണ് നിരക്ക്.

ബുധനാഴ്ച പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയും വ്യാഴാഴ്ച പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയും എണ്ണകമ്പനികൾ വില വർധിപ്പിച്ചിരുന്നു.

Tags:    
News Summary - Fuel Price hike in the Seventh day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT