ഇന്ത്യയുടെ കരുതൽ ധന​ശേഖരം ഇടിഞ്ഞു

ന്യൂഡൽഹി: ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ വൻ കുറവ്. രണ്ട് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിദേശനാണ്യ കരുതൽ ശേഖരമിപ്പോൾ. ഡോളറിനെതിരെ രൂപയുടെ മൂല്യമിടിയുന്നതാണ് വിദേശനാണ്യ കരുതൽ ശേഖരത്തേയും സ്വാധീനിക്കുന്നത്. 80 രൂപക്ക് മുകളിലാണ് ഡോളറിനെതിരെ രൂപ വ്യാപാരം നടത്തുന്നത്.

ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 6.687 ബില്യൺ ഡോളർ ഇടിഞ്ഞ് 564.053 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞയാഴ്ച കരുതൽ ധനശേഖരം 2.238 ബില്യൺ ഡോളർ ഇടിഞ്ഞ് 570.74 ബില്യൺ ഡോളറിലെത്തിയിരുന്നു. രാജ്യത്തിന്റെ സ്വർണശേഖരത്തിലും ഇടിവാണ് രേഖപ്പെടുത്തിയതത്.

സ്വർണശേഖരം 704 മില്യൺ ഡോളർ ഇടിഞ്ഞ് 39.914 ഡോളറിലേക്ക് എത്തി. ഐ.എം.എഫിലെ രാജ്യത്തിന്റെ കരുതൽ ധനശേഖരം 58 മില്യൺ ഡോളർ ഇടിഞ്ഞ് 4.936 ബില്യണിലേക്ക് എത്തി.

Tags:    
News Summary - Foreign Exchange Reserves Decline to $564.05 Billion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2026-04-18 04:56 GMT
access_time 2026-04-11 04:38 GMT