റോസ് ബ്രാൻഡ് ബിരിയാണി റൈസിന്‍റെ പുതിയ ബ്രാൻഡ് അംബാസിഡറായി ദുൽഖർ സൽമാനെ നിയമിച്ചുള്ള കരാർ ബർദമാൻ അഗ്രോ പ്രൊഡക്ട്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ശെയ്ഖ് റബിയുൽ ഹഖ് കൈമാറുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് ക്രിയേഷൻസ്​ ചെയർമാൻ എ.ടി. അൻവർ സമീപം

റോസ് കൈമ ബിരിയാണി റൈസ് ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ

കൊച്ചി: റോസ് കൈമ ബിരിയാണി റൈസ് റീബ്രാൻഡിങിനൊരുങ്ങുന്നു. ദുൽഖർ സൽമാനാണ് പുതിയ ബ്രാൻഡ് അംബാസഡർ. ഒരു കിലോയുടെയും അഞ്ച് കിലോയുടെയും റോസ് കൈമ ബിരിയാണി റൈസ് റീട്ടെയ്ൽ പാക്കറ്റുകൾ റീപാക്കേജിങ് പൂർത്തിയാക്കി ഉടൻ വിപണിയിലെത്തുമെന്ന് കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശെയ്ഖ് റബിയുൽ ഹഖ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 30, 50 കിലോയുടെ കമേഴ്‌സ്യൽ പാക്കറ്റുകളും ഉടൻ വിപണിയിൽ ലഭ്യമാകും.

മുപ്പത് വർഷത്തിലേറെയായി ബർദമാൻ ആഗ്രോ പ്രോഡക്റ്റ്സ് ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കുന്ന റോസ് കൈമ ബിരിയാണി റൈസ് ഇന്ത്യക്ക് പുറമെ യു.എ.ഇ, ഒമാൻ, സൗദി അറേബ്യ, കുവൈത്ത്​, ഖത്തർ, ബഹ്‌റൈൻ, യൂറോപ്പ്, യു.എസ്‌.എ തുടങ്ങിയ രാജ്യങ്ങളിലും ലഭ്യമാണ്. ബർദമാൻ റോസ് എന്നാണ് വിദേശ രാജ്യങ്ങളിൽ റോസ് ബ്രാൻഡ് അറിയപ്പെടുന്നതെന്ന് റീജിയനൽ ബിസിനസ് പാർട്ണർ നാരായൺ ചന്ദ്ര മൈതി പറഞ്ഞു. കേരളത്തിലുടനീളം ഭക്ഷണ വിതരണ കാരുണ്യ പ്രവർത്തനങ്ങൾ നടത്താനും കമ്പനി പദ്ധതിയിടുന്നുണ്ട്.

അസി. റീജിയനൽ ബിസിനസ് പാർട്ണർ സോമനാഥ് മൈതി, ചീഫ് മാർക്കറ്റിങ് ഓഫിസർ ശ്രീപതി ഭട്ട്, ഇന്‍റർനാഷനൽ മാർക്കറ്റിങ് മാനേജർ അബ്ദുൽ ഷുക്കൂർ, അസി. ജനറൽ മാനേജർ ഹസീബുർ റഹ്മാൻ, ഈസ്റ്റേൺ റീജിയനൽ സെയിൽസ് മാനേജർ മാനസ് ബസു, ഇന്‍റർനാഷനൽ സെയിൽസ് മാനേജർ സി.വി. നൗഷാദ്, ബ്ലാക്ക് ആൻഡ് വൈറ്റ് ക്രിയേഷൻസ് ചെയർമാൻ എ.ടി. അൻവർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Dulquer Salmaan as rose kaima biryani rice brand ambassador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT