Posted On
date_range Updated On
date_range ഇരുട്ടടി തുടരുന്നു; ഇന്ധനവില വീണ്ടും വർധിപ്പിച്ച് എണ്ണ കമ്പനികൾ
ന്യൂഡൽഹി: ജനങ്ങളെ ദുരിതത്തിലാക്കി രാജ്യത്ത് വീണ്ടും ഇന്ധനവില വർധിപ്പിച്ചു. പെട്രോൾ ഒരു ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയും ആണ് കൂടിയത്.
തിരുവനന്തപുരത്ത് പെട്രോളിന് 104.13 രൂപയും ഡീസലിന് 95.35 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 102.07ഉം ഡീസലിന് 95.08ഉം കോഴിക്കോട് പെട്രോളിന് 102.39ഉം ഡീസലിന് 95.56ഉം രൂപയാണ് ഇന്നത്തെ വില.
വ്യാഴാഴ്ച പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയും എണ്ണ കമ്പനികൾ വർധിപ്പിച്ചിരുന്നു.
അതേസമയം, അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറഞ്ഞു. ബ്രെന്‍റ് ക്രൂഡോയിലിന്‍റെ വില ബാരലിന് 78.52 ഡോളറായി. 0.12 ഡോളറാണ് കുറഞ്ഞത്. 0.15 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.