ന്യൂഡൽഹി: യു.എസ് ഇറാനിൽ പുതിയ വ്യോമാക്രമണങ്ങൾ നടത്തിയതിനെത്തുടർന്ന് എണ്ണ വിലയൽ വർധന. സംഘർഷം പുനരാരംഭിച്ചതോടെ ഹുർമുസ് കടലിടുക്ക് പൂർണമായി തുറക്കുമെന്ന പ്രതീക്ഷ മങ്ങി.
നിലവിൽ ബ്രെന്‍റ് ക്രൂഡ് ഫ്യൂച്ചറുകൾ 1 ശതമാനം വർധിച്ച് ബാരലിന് 78.80 ഡോളറിലെത്തി നിൽക്കുകയാണ്. യു.എസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡിന് 1.01 ശതമാനം വർധിച്ച് 74.26 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച രാത്രി യു.എസ് സൈന്യം ഇറാനിൽ പുതിയ ആക്രമണങ്ങൾ നടത്തിയെന്ന റിപ്പോർട്ടുകളെത്തുടർന്ന് ബ്രെന്റ്, WTI എന്നിവയുടെ വില ബുധനാഴ്ച തന്നെ ഒരു ഡോളറിനു മുകളിൽ എത്തിയിരുന്നു.
ഹുർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം സുഗമമാക്കുക എന്നതാണ് ആക്രമണത്തിന്‍റെ ലക്ഷ്യമെന്ന് യു.എസ് സൈന്യത്തിന്‍റെ വാദം. സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ഇടക്കാല കരാർ അവസാനിച്ചതായി ട്രംപ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണങ്ങൾ നടന്നത്.
ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച മൂന്ന് ടാങ്കറുകൾക്ക് നേരെ ചൊവ്വാഴ്ച നടന്ന ആക്രമണങ്ങൾക്കുള്ള മറുപടിയാണ് പുതിയ സൈനിക നടപടിയെന്നാണ് യു.എസ് അറിയിച്ചിരിക്കുന്നത്. യു.എസ് ആക്രമണങ്ങൾക്ക് മറുപടിയായി ബഹ്‌റൈനിലെയും കുവൈറ്റിലെയും യു.എസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാനും ആക്രമണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.