തൃശൂർ: ഓരോ ദിവസവും റെക്കോഡ് ഭേദിച്ച് വെളിച്ചെണ്ണ വില. ചില്ലറ വിൽപന മേഖലയിൽ ഒരു കിലോക്ക് 420 രൂപക്ക് മുകളിലായി. നിലവിലെ സാഹചര്യത്തിൽ വരുംദിവസങ്ങളിലും വില കുതിക്കുമെന്ന് മൊത്തവ്യാപാരികൾ പറയുന്നു. ഓണംവരെ വില കൂടാനാണ് സാധ്യത.
നിലവിലെ സാഹചര്യത്തിൽ കിലോക്ക് ചില്ലറ വില 500 രൂപ എത്തിയാൽപോലും അത്ഭുതപ്പെടേണ്ടതില്ലെന്ന് തൃശൂരിലെ മൊത്ത വിൽപന വ്യാപാരി പറഞ്ഞു. തേങ്ങക്കും കൊപ്രക്കും കടുത്ത ക്ഷാമമാണുള്ളത്. കേരളത്തിൽ ഉൽപാദനം കുറഞ്ഞതും തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും ആവശ്യത്തിന് ലഭിക്കാത്തതും വില വർധനക്ക് കാരണമാണ്.
അന്താരാഷ്ട്ര വിപണിയിൽ ചൈന വൻതോതിൽ വാങ്ങിക്കൂട്ടുന്നതിനാൽ മലേഷ്യയിൽ നിന്നും ആവശ്യത്തിന് ലഭിക്കുന്നില്ല. ശനിയാഴ്ച തൃശൂരിലെ മൊത്തവിൽപന വില ക്വിന്റലിന് 38800 രൂപയാണ്. ഒരു ക്വിന്റൽ കൊപ്രക്ക് 25100 രൂപയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.