പെട്രോളിൽ നിന്ന്​ സി.എൻ.ജിയിലേക്ക്​ മാറുന്നവർ ജാഗ്രതെ ? സി.എൻ.ജി, പാചകവാതക വില വൻതോതിൽ ഉയർത്തുന്നു

ന്യൂഡൽഹി: രാജ്യ​ത്ത്​ സി.എൻ.ജി വിലയും പെപ്പിലൂടെയെത്തുന്ന പാചകവാതക വിലയും ഉയരും. ഡൽഹി, മുംബൈ തുടങ്ങിയ വൻ നഗരങ്ങളിലായിരിക്കും ആദ്യഘട്ടത്തിൽ വില വർധനവ്​ നിലവിൽ വരിക. സി.എൻ.ജിയുടെ വില 10 മുതൽ 11 ശതമാനം വരെയാവും ഉയർത്തുക. പാചകവാതക വില 76 ശതമാനവും വർധിപ്പിക്കുമെന്നാണ്​ റിപ്പോർട്ട്​. ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസാണ്​ വില വർധനയുണ്ടാവുമെന്ന റിപ്പോർട്ട്​ പുറത്ത്​ വിട്ടത്​.

രാജ്യത്ത്​ സി.എൻ.ജിയുടെ വില നിശ്​ചയിക്കുന്നത്​ ഒ.എൻ.ജി.സി പോലുള്ള പൊതുമേഖല എണ്ണ കമ്പനികളാണ്​. ആറ്​ മാസത്തിലൊരിക്കലാണ്​ കമ്പനി വില പുനർ നിശ്​ചയിക്കുന്നത്​. ഒക്​ടോബർ ഒന്നിനാണ്​ ഇനി വിലയിൽ മാറ്റമുണ്ടാവുക. നിലവിൽ മില്യൺ ബ്രിട്ടീഷ്​ തെർമൽ യൂനിറ്റിന്​​ 1.79 ഡോളറാണ്​ പ്രകൃതിവാതകത്തിന്‍റെ നിരക്ക്​. ഇത്​ 3.15 ഡോളറാക്കി വർധിപ്പിക്കുമെന്നാണ്​ ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ്​ വ്യക്​തമാക്കുന്നത്​.

റിലയൻസ്​ പോലുള്ള കമ്പനികൾ സമുദ്രാന്തർഭാഗത്ത്​ നിന്ന്​ ഘനനം ചെയ്​തെടുക്കുന്ന പ്രകൃതിവാതകത്തിന്‍റെ വില 7.4 ഡോളറായി വർധിപ്പിക്കുമെന്ന്​ റിപ്പോർട്ട്​ വ്യക്​തമാക്കുന്നു. പ്രകൃതിവാതകത്തിൽ നിന്നാണ്​ സി.എൻ.ജി ഉൽപാദിപ്പിക്കുന്നത്​. ആഗോള വിപണിയിലും പ്രകൃതിവാതക വില ഉയരാൻ തന്നെയാണ്​ സാധ്യത. 2022 ഏപ്രിൽ മുതൽ 2022 സെപ്​റ്റംബർ വരെയുള്ള കാലയളവിൽ പ്രകൃതിവാതക വില മില്യൺ ബ്രിട്ടീഷ്​ തെർമൽ യൂനിറ്റിന് 5.93 ഡോളറായി ഉയരും. 2022 സെപ്​റ്റംബർ മുതൽ 2023 മാർച്ച്​ വരെയുള്ള കാലയളവിൽ ഇത്​ 7.65 ഡോളറായും വർധിക്കും. ഇതുമൂലം അടുത്തവർഷവും സി.എൻ.ജി വിലയിൽ 22 ശതമാനത്തിന്‍റെ വർധനയുണ്ടാവുമെന്നാണ്​ റിപ്പോർട്ട്​. വില ഉയരുന്നത്​ മൂലം ഒ.എൻ.ജി.സി, റിലയൻസ്​ ഇൻഡസ്​ട്രീസ്​ തുടങ്ങിയ കമ്പനികളുടെ ലാഭത്തിലും ആനുപാതിക വർധനയുണ്ടാവും.

Tags:    
News Summary - CNG price HIKE ALERT! Prices in Delhi, Mumbai may rise by 10-11% in October, gas prices by nearly 76%: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT