റീഗല്‍ ജ്വല്ലേഴ്‌സിന്റെ ബ്രാന്റ് അമ്പാസഡറായി മഞ്ജു വാര്യർ

കൊച്ചി: കേരളത്തിലെ സ്വര്‍ണാഭരണ വ്യാപാര ചരിത്രത്തില്‍ ഹോള്‍സെയില്‍ ജ്വല്ലറി എന്ന ആശയം ആദ്യം അവതരിപ്പിച്ച റീഗല്‍ ജ്വല്ലേഴ്‌സിന്റെ പുതിയ ബ്രാന്റ് അമ്പാസഡറായി മഞ്ജു വാര്യരെ തെരഞ്ഞെടുത്തു. ഇനിമുതല്‍ റീഗല്‍ ജ്വല്ലേഴ്സ് ബ്രാന്റിന്റെ പരസ്യചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രമോഷനല്‍ ആക്ടിവിറ്റികളിലും മഞ്ജു വാര്യരുടെ നിറസാന്നിധ്യമുണ്ടാവും.

‘മലയാളത്തിന്റെ പ്രിയനടിയായി തിളങ്ങിനിന്നിരുന്ന മഞ്ജു വാര്യര്‍ ഒരു വലിയ ഇടവേളക്കുശേഷം വലിയ മാറ്റത്തോടെ വീണ്ടും വെള്ളിത്തിരയില്‍ സജീവമായ വ്യക്തിത്വമാണ്. അതുകൊണ്ടുതന്നെ മാറ്റം എന്ന ആശയം ഏറ്റവും മനോഹരമായി അവതരിപ്പിക്കാന്‍ മഞ്ജു വാര്യരെപോലെ യോഗ്യതയുള്ള ആള്‍ മറ്റാരുമില്ല. റീഗല്‍ ജ്വല്ലേഴ്‌സിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി മഞ്ജു വാര്യരെ തന്നെ തെരഞ്ഞെടുക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു’ റീഗല്‍ ജ്വല്ലേഴ്‌സ് മാനേജിങ് ഡയറക്ടര്‍ വിപിന്‍ ശിവദാസ് പറഞ്ഞു.

കേരളത്തിലും കര്‍ണാടകയിലും നിറസാന്നിധ്യമുള്ള സ്വര്‍ണാഭരണ നിര്‍മാണ-വിപണന രംഗത്തെ ഏറ്റവും വലിയ ഹോള്‍സെയില്‍ ആൻഡ് മാനുഫാക്ച്ചറിങ് ജ്വല്ലറിയായ റീഗല്‍ ജ്വല്ലേഴ്സില്‍ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും, ഇന്റര്‍നാഷനല്‍ സര്‍ട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങള്‍ക്കും ഹോള്‍സെയില്‍ പണിക്കൂലി മാത്രമാണ് ഈടാക്കുന്നത്.

100% 916 HUID BIS ആഭരണങ്ങള്‍ മാത്രം വിപണനം ചെയ്യുന്ന റീഗല്‍ ജ്വല്ലേഴ്സില്‍ നിന്നും ആന്റിക് കലക്ഷന്‍സ്, ലൈറ്റ് വെയിറ്റ്, ടെമ്പിള്‍ ജ്വല്ലറി, ഉത്തരേന്ത്യന്‍ ഡിസൈന്‍സ്, കേരള കളക്ഷന്‍സ്, പോള്‍ക്കി കളക്ഷസന്‍സ്, ചെട്ടിനാട് തുടങ്ങി വളരെ വൈവിധ്യമായ ആഭരണ ശേഖരവും ബ്രൈഡല്‍ ജ്വല്ലറിയുടെ എക്‌സ്‌ക്ലൂസിവ് കളക്ഷനുകളും ഏറ്റവും ലാഭകരമായി പർച്ചേസ് ചെയ്യാം.

സ്വര്‍ണാഭരണ നിര്‍മണ വിപണനരംഗത്ത് അരനൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള റീഗല്‍ ജ്വല്ലേഴ്സിന് സ്വന്തമായി ആഭരണ നിര്‍മാണ ഫാക്ടറിയും വിദഗ്ദ്ധരായ ആഭരണ നിര്‍മാണ തൊഴിലാളികളുമുള്ളതിനാല്‍ ഇടനിലക്കാരില്ലാതെ ആഭരണങ്ങള്‍ നിര്‍മാണ ശാലകളില്‍നിന്ന് നേരിട്ട് റീഗല്‍ ജ്വല്ലേഴ്സിന്റെ ഷോറൂമുകളില്‍ എത്തിക്കാനാകുന്നു. സ്വന്തമായി ഡിസൈനര്‍മാര്‍ ഉള്ളതിനാല്‍തന്നെ ഏറ്റവും പുതിയ ട്രെന്റുകളും സ്റ്റൈലുകളും ശരിയായി മനസ്സിലാക്കി വ്യത്യസ്തമായ ആഭരണ ഡിസൈനുകള്‍ വിപണിയില്‍ അവതരിപ്പിക്കാനും റീഗല്‍ ജ്വല്ലേഴ്സിന് കഴിയുന്നു. അതിനാല്‍തന്നെ ഇടനിലക്കാരില്ലാതെ ഹോള്‍സെയില്‍ വിലയില്‍ ഏറ്റവും പുതിയ ഡിസൈനര്‍ ആഭരണങ്ങള്‍ റീഗല്‍ ജ്വല്ലേഴ്സിന് നല്‍കാന്‍ കഴിയുന്നു.

Tags:    
News Summary - Manju Warrier becomes the brand ambassador of Regal Jewellers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.