യു.പി.ഐ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്: ഏതാണ് കൂടുതൽ ലാഭകരം?
ഒരേ തുകയ്ക്കുള്ള ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ചാർജുകളേക്കാൾ ലാഭകരമായിരിക്കും 0.4% എം.ഡി.ആർ ഉള്ള യു.പി.ഐ എന്ന് നാഷണൽ പേയ്മെന്‍റ്സ് എന്ന് കോർപ്പറേഷൻ ഓഫ് ഇന്ത്യഅടുത്തിടെ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ പെയ്മെന്‍റ് രീതികളിലെ സൂചകമായ എം.ഡി.ആർ ചാർജ് താഴെ പറയുന്നതാണ്:
യു.പി.ഐ: 0.4%, പരമാവധി 300 രൂപ
ഡെബിറ്റ് കാർഡ്: 0.90% വരെ
ക്രെഡിറ്റ് കാർഡ്: ശരാശരി 2% അടുത്ത്
0.4% എം.ഡി.ആർ പ്രകാരം, 10,000 രൂപയുടെ ഇടപാടിന് യു.പി.ഐ ചാർജ് 40 രൂപയായിരിക്കും. എന്നാൽ 2% ക്രെഡിറ്റ് നിരക്കിൽ ഈ ചാർജ് ഏകദേശം 200 രൂപയും, 0.9% ഡെബിറ്റ് കാർഡ് നിരക്കിൽ അതേ ഇടപാടിന് ഏകദേശം 90 രൂപയും വരും.
ഏതൊക്കെ യു.പി.ഐ ഇടപാടുകൾക്കാണ് എം.ഡി.ആർ ചാർജ് ഇല്ലാത്തത്?
മിക്ക സാധാരണ യു.പി.ഐ പെയ്മെന്റുകൾക്കും എം.ഡി.ആർ ഉണ്ടായിരിക്കുന്നതല്ല. 2,000 രൂപ വരെയുള്ള മെർച്ചന്‍റ് ഇടപാടുകൾക്ക് എം.ഡി.ആർ ഉണ്ടാവില്ല. ഇത് മൊത്തം യു.പി.ഐ ഇടപാടുകളുടെ 96% വരുമെന്നാണ് കണക്കാക്കുന്നത്.
2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് എന്ത് സംഭവിക്കും?
5,000 രൂപ: 20 രൂപഎം.ഡി.ആർ
1,000 രൂപ: 40 രൂപ എം.ഡി.ആർ
50,000 രൂപ: 2,000 രൂപ എം.ഡി.ആർ
75,000 രൂപ: 300 രൂപ എം.ഡി.ആർ
1 ലക്ഷം രൂപ: എം.ഡി.ആർ പരമാവധി 300 രൂപയായി തുടരുന്നു.
എടുത്തുപറയേണ്ട മറ്റൊരു കാര്യം, അവശ്യ സേവനങ്ങളും കുറഞ്ഞ ലാഭവിഹിതവുമുള്ള ചില മേഖലകളിലെ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ഒരു ഇടപാടിന് നിശ്ചിത 5 രൂപയായിരിക്കും ഫ്ലാറ്റ് എം.ഡി.ആർ. റെയിൽവേ, ടെലികമ്മ്യൂണിക്കേഷൻസ്, ഇൻഷുറൻസ്, ഇന്ധനം, കാർഷിക ഇൻപുട്ടുകൾ തുടങ്ങിയ മേഖലകൾ ഇതിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.