ഇന്ധനവില കുതിച്ചു; രാജ്യത്തെ പണപ്പെരുപ്പം ഉയർന്നു

ന്യൂഡൽഹി: രാജ്യത്തെ് മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം റെക്കോർഡ് ഉയരത്തിൽ. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 14.55 ശതമാനത്തിൽ പണപ്പെരുപ്പമെത്തി. കഴിഞ്ഞ മാർച്ചിൽ പണപ്പെരുപ്പം 13.11 ശതമാനമായിരുന്നു.

കഴിഞ്ഞ വർഷം മാർച്ചിൽ 7.89ശതമാനമായിരുന്നു പണപ്പെരുപ്പം.നേരത്തെ ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പവും ഉയർന്നിരുന്നു. 17 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 6.95 ശതമാനത്തിലേക്കാണ് പണപ്പെരുപ്പം എത്തിയത്.

എല്ലാ മേഖലകളിലും ഉൽപന്നവില ഉയർന്നതോടെയാണ് അതിന് ആനുപാതികമായി പണപ്പെരുപ്പവും ഉയർന്നത്. ഇന്ധനവിലയിലെ വർധനവാണ് പണപ്പെരുപ്പം ഉയരാനുള്ള പ്രധാനകാരണം. റഷ്യ-യുക്രെയ്ൻ യുദ്ധവും ഉൽപന്നവില ഉയരുന്നതിനുള്ള കാരണമായി. 

Tags:    
News Summary - WPI inflation rises to 14.55% in March, completes one year in double-digit territory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.