ബൈഡന്‍റെ പദ്ധതി പാളുമോ? കുതിച്ചുയരുമോ എണ്ണവില, ആശങ്കയിൽ ലോകം

വാഷിങ്​ടൺ: എണ്ണവില കുറക്കാൻ യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡൻ കണ്ടെത്തിയ അറ്റകൈ പ്രയോഗമായിരുന്നു കരുതൽ ശേഖരം പുറത്തെടുകയെന്നത്​. ബൈഡന്‍റെ നിർദേശപ്രകാരം ​ഇന്ത്യയും ചൈനയും ദക്ഷിണകൊറിയയുമെല്ലാം ഇൗ നീക്കത്തോട്​ യോജിക്കാൻ പോവുകയാണെന്ന റിപ്പോർട്ടുകളും പുറത്ത്​ വന്നിരുന്നു​.

ഇതിനിടെ ബൈഡന്‍റെ പദ്ധതി പാളുമോയെന്ന ആശങ്കയുമായി രംഗത്തെത്തിയിരിക്കുകയാണ്​ യു.എസിലെ സാമ്പത്തിക വിദഗ്​ധർ. കരുതൽ ശേഖരം പുറത്തെടുത്താൽ എണ്ണവില താൽക്കാലികമായി മാത്രമേ കുറയുവെന്ന മുന്നറിയിപ്പാണ്​ വിദഗ്​ധർ നൽകുന്നത്​.

യു.എസ്​ മുന്നറിയിപ്പിന്​ ശേഷവും ഒപെക്​ രാജ്യങ്ങൾ ഉൽപാദനം വർധിപ്പിച്ചില്ലെങ്കിൽ അത്​ വലിയ വിലവർധനവിലേക്ക്​ കാരണമാകുമെന്ന ആശങ്കയും വിദഗ്​ധർ പങ്കുവെക്കുന്നുണ്ട്​. 

പുറത്ത്​ വരുന്ന റിപ്പോർട്ടുകളുനസരിച്ച്​ വരും മാസങ്ങളിലും ഒപെക്​ ഉൽപാദനം വർധിപ്പിക്കാൻ സാധ്യതയില്ലെന്നാണ്​ സൂചന. അതേസമയം, യുറോപ്പിലുണ്ടാവുന്ന കോവിഡ്​ വ്യാപനം എണ്ണവിപണിയെ ഏത്​ തരത്തിൽ സ്വാധീനിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്​.

എണ്ണവില കുറക്കുന്നതിനായി കരുതൽ എണ്ണനിക്ഷേപം പുറത്തെടുക്കാൻ ഇന്ത്യയും ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. യു.എസിന്‍റെ പദ്ധതിയനുസരിച്ച്​ മറ്റു രാജ്യങ്ങളുമായി ചേർന്ന്​ കരുതൽ എണ്ണനിക്ഷേപം പുറത്തെടുക്കാനാണ്​ ഇന്ത്യയുടെ നീക്കം.

എണ്ണ ഉൽപാദക രാജ്യങ്ങൾക്ക്​ ശക്​തമായ സന്ദേശം നൽകുന്നതിനായാണ്​ കരുതൽ എണ്ണനിക്ഷേപം പുറത്തെടുക്കാൻ യു.എസ്​ തീരുമാനിച്ചത്​. വിതരത്തിൽ നിയന്ത്രണം ഏർപ്പെടുത്തി എണ്ണ ഉൽപാദക രാജ്യങ്ങൾ വില ഉയർത്തുന്നുവെന്നാണ്​ അമേരിക്കൻ ആരോപണം. ഇതിന്​ ബദലായാണ്​ കരുതൽ നിക്ഷേപം പുറത്തെടുക്കാൻ യു.എസ്​ തീരുമാനിച്ചത്​.

Tags:    
News Summary - Will Biden's plan fail? Oil prices soar, world worried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.