Posted On
date_range Updated On
date_range കേന്ദ്ര സർക്കാറിന്‍റെ സൗജന്യ ഭക്ഷണ പദ്ധതി ഒരു വർഷം കൂടി നീട്ടും
ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ സൗജന്യ ഭക്ഷണ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന ഒരു വർഷം കൂടി നീട്ടുമെന്ന് ബജറ്റ് പ്രഖ്യാപനം. 81 കോടി ജനങ്ങൾക്ക് പ്രതിമാസം അഞ്ച് കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കുന്നതാണ് കേന്ദ്ര പദ്ധതി.
മുഴുവൻ അന്ത്യോദയ ഗുണഭോക്താക്കൾക്കും ഈ പദ്ധതിയുടെ ഗുണം ലഭിക്കും. രണ്ട് ലക്ഷം കോടി രൂപയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവെന്നും ഇത് കേന്ദ്ര സർക്കാർ വഹിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.