Posted On
date_range Updated On
date_range വിപണിമൂല്യത്തിൽ മാരുതിയെ പിന്തള്ളി ടാറ്റ മോട്ടോഴ്സ്
ന്യൂഡൽഹി: മാരുതി സുസുക്കിയെ പിന്തള്ളി, വിപണിമൂല്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതാക്കളായി ടാറ്റാ മോട്ടോഴ്സ്. ചൊവ്വാഴ്ച ബോംബെ ഓഹരി വിപണിയിൽ ടാറ്റാ മോട്ടോഴ്സ് ഓഹരിക്ക് 2.19 ശതമാനം വില കയറുകയും മാരുതി ഓഹരി വില കുറയുകയും ചെയ്തതോടെയാണ് ടാറ്റ മുന്നിൽ കയറിയത്.
ടാറ്റ മോട്ടോഴ്സ് ഓഹരി 859.25 രൂപയിലാണ് ഇന്ന് ക്ലോസ് ചെയ്തത്. ടാറ്റ മോട്ടോഴ്സിന്റെ പ്രത്യേക വോട്ടവകാശമുള്ള ഡി.വി.ആർ ഓഹരി വിലയും 1.63 ശതമാനം കയറി 572.65ലെത്തി. ഇതോടെ കമ്പനി ഓഹരികളുടെ മൊത്തം വിപണിമൂല്യം 3,14,635 കോടി രൂപയായി. മാരുതി ഓഹരികളുടെ മൊത്തം വിപണിമൂല്യം 3,13,058 കോടി രൂപയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.