ഇന്ത്യൻ സമ്പദ്​വ്യവസ്ഥ കരകയറില്ല; കോവിഡിന്‍റെ പുതിയ തരംഗങ്ങൾ കടുത്ത വെല്ലുവിളി ഉയർത്തും

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്​വ്യവസ്ഥ തിരിച്ചടിയിൽ നിന്ന്​ അത്ര പെ​​​ട്ടെന്ന്​ കരകയറില്ലെന്ന സൂചന നൽകി റേറ്റിങ്​ ഏജൻസിയായ എസ്​&പി. ഈ സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ വളർച്ചാ അനുമാനം എസ്​&പി വീണ്ടും കുറച്ചു. 11 ശതമാനത്തിൽ നിന്ന്​ 9.5 ശതമാനമായാണ്​ വളർച്ച അനുമാനം കുറച്ചത്​. കോവിഡ്​ രണ്ടാം തരംഗവും വീണ്ടും രോഗവ്യാപനമുണ്ടാവാനുള്ള സാധ്യതകളുമാണ്​ ഇന്ത്യൻ സമ്പദ്​വ്യവസ്ഥക്ക്​ തിരിച്ചടിയാവുക.

സ്വകാര്യ, പൊതുമേഖല കമ്പനികളുടെ ലാഭവിഹിതത്തിൽ വരും പാദങ്ങളിൽ വലിയ ഇടിവുണ്ടാകുമെന്നും എസ്​&പി വ്യക്​തമാക്കുന്നു. അടുത്ത സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ്​വ്യവസ്ഥ 7.8 ശതമാനം നിരക്കിലാവും വളരുകയെന്നും ഏജൻസി അറിയിച്ചു.

ഇന്ത്യൻ ജനതയിൽ 15 ശതമാനത്തിന്​ മാത്രമേ ഒരു ഡോസ്​ വാക്​സിനെങ്കിലും ലഭിച്ചിട്ടുള്ളു. വാക്​സിൻ വിതരണം വർധിപ്പിക്കുന്നത്​ മാത്രമാണ്​ സമ്പദ്​വ്യവസ്ഥയിലെ തിരിച്ചടി മറികടക്കാനുള്ള ഏക പോംവഴി. ഈ സാമ്പത്തിക വർഷം വളർച്ച നിരക്ക്​ ഇരട്ടയക്കത്തിലെത്തുമെന്നാണ്​ പ്രതീക്ഷിച്ചിരുന്നത്​. എന്നാൽ, കോവിഡ്​ രണ്ടാം തരംഗം പ്രതീക്ഷകളെ തകിടം മറിക്കുകയായിരുന്നു.​  

Tags:    
News Summary - S&P Cuts India's FY22 Growth Forecast to 9.5 Per Cent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.