എസ്​.എം.എ മരുന്നുകൾക്ക്​ ജി.എസ്​.ടിയില്ല

ന്യൂഡൽഹി: എസ്​.എം.എ (സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി) മരുന്നുകൾക്കുള്ള ജി.എസ്​.ടി ഒഴിവാക്കി. ലഖ്​നോവിൽ നടന്ന ജി.എസ്​.ടി കൗൺസിൽ യോഗത്തിലാണ്​ ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്​. കോവിഡ്​ മരുന്നുകൾക്ക്​ നൽകിയിരുന്ന ജി.എസ്​.ടി ഇളവ്​ 2021 ഡിസംബർ വരെ നീട്ടി.

ഇതിനൊപ്പം കാൻസർ മരുന്നുകളുടെ ജി.എസ്​.ടി കുറക്കുകയും ചെയ്​തിട്ടുണ്ട്​. ചില ജീവൻരക്ഷാ മരുന്നു​കളെ ജി.എസ്​.ടിയിൽ നിന്ന്​ ഒഴിവാക്കുകയും ചെയ്​തു. സ്​പൈനൽ മസ്​കുലാർ അട്രോഫി മരുന്നിന്​ അഞ്ച്​ ശതമാനമാണ്​ ജി.എസ്​.ടി ചുമത്തിയിരുന്നത്​. ഇതാണ്​ ഇപ്പോൾ കൗൺസിൽ ഇടപ്പെട്ട്​ ഒഴിവാക്കിയിരിക്കുന്നത്​.

കേരളത്തിലുൾപ്പടെ പല സംസ്ഥാനങ്ങളിൽ കുട്ടികൾക്ക്​ സ്​പൈനൽ മസ്​കുലാർ അട്രോഫി ബാധിച്ചിരുന്നു. തുടർന്ന്​ ഇവരെ ചികിത്സിക്കുന്നതിനുള്ള 16 കോടിയുടെ മരുന്നിനുള്ള ജി.എസ്​.ടിയും ഇറക്കുമതി തീരുവയും താൽക്കാലികമായി കേന്ദ്രസർക്കാർ ഒഴിവാക്കി നൽകുകയും ചെയ്​തിരുന്നു.

Tags:    
News Summary - S.M.A. There is no GST on medicines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.