ഓഹരികളിൽ മുന്നേറ്റം; 58,000 കടന്ന് സെൻസെക്സ്, നേട്ടമുണ്ടാക്കി നിഫ്റ്റിയും

മുംബൈ: ഓഹരിവിപണി സൂചികകളിൽ തുടർച്ചയായ നാലാം ദിനവും മുന്നേറ്റം. 545 പോയന്റുയർന്ന സെൻസെക്സ് 58,115 ൽ വ്യാപാരം പൂർത്തിയാക്കി. ഈ വർഷം ഏപ്രിൽ 13 ന് ശേഷം ആദ്യമായാണ് സെ​ൻസെക്സ് 58,000 പോയന്റ് കടക്കുന്നത്. 181 പോയന്റ് കയറിയ നിഫ്റ്റി 17,340 ലെത്തി.

റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളും വാഹന ഓഹരികളും നിക്ഷേപകർ വാങ്ങിക്കൂട്ടിയതാണ് വിപണിയുടെ മുന്നേറ്റത്തിന് കാരണം.  മഹീന്ദ്ര ആൻഡ് മഹീന്ദ്ര, റിലയൻസ് ഇൻഡസ്ട്രീസ്, ഭാരതി എയർടെൽ, മാരുതി സുസുക്കി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എൻ.ടി.പി.സി, പവർഗ്രിഡ്, അൾട്രാടെക് സിമന്റ് ഓഹരികൾ മുന്നേറി.


Tags:    
News Summary - Sensex extends gains to 4th day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.