Posted On
date_range Updated On
date_range രൂപ വീണ്ടും റെക്കോർഡ് തകർച്ചയിൽ
ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും റെക്കോർഡ് തകർച്ചയിൽ. ഡോളറിനെതിരെ എട്ട് പൈസ നഷ്ടത്തോടെ 77.82ലാണ് രൂപ വ്യാപാരം തുടങ്ങിയത്. വ്യാഴാഴ്ചയും ഏഴ് പൈസ നഷ്ടത്തോടെ 77.74ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഇന്ത്യൻ ഓഹരി വിപണികളുടെ തകർച്ച രൂപയുടെ മൂല്യത്തെ സ്വാധീനിച്ചു.
സെൻസെക്സ് 600 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റിക്കും നഷ്ടം നേരിട്ടു. നിഫ്റ്റിൽ അതിവേഗം 12,250 പോയിന്റിലേക്ക് എത്തുകയാണ്. യു.എസിന്റെ പണപ്പെരുപ്പം സംബന്ധിച്ച വിവരങ്ങൾ കേന്ദ്രബാങ്ക് ഇന്ന് പ്രഖ്യാപിക്കും. പലിശനിരക്ക് ഫെഡ് റിസർവ് വർധിപ്പിച്ചേക്കും. അതേസമയം ബ്രെന്റ് ക്രൂഡിന്റെ വിലയിൽ നേരിയ കുറവുണ്ടായി. ബാരലിന് 122 ഡോളറിലാണ് ബ്രെൻറ് ക്രൂഡിന്റെ വ്യാപാരം പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.