Posted On
date_range Updated On
date_range ഡോളറിനെതിരെ രൂപയുടെ മൂല്യമിടിഞ്ഞു
ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യമിടിഞ്ഞു. 22 പൈസ നഷ്ടത്തോടെ 74.36 രൂപയാണ് ഡോളറിനെതിരായ രൂപയുടെ വിനിമയ മൂല്യം. ആഭ്യന്തര ഒാഹരി വിപണികളിലെ തിരിച്ചടിയാണ് രൂപയുടെ വിനിമയമൂല്യത്തിലും പ്രതിഫലിച്ചത്.
74.28ലാണ് രൂപ ഇന്ന് വ്യാപാരം തുടങ്ങിയത്. പിന്നീട് 74.36 രൂപയിലേക്ക് വീണ്ടും ഇടിഞ്ഞു. 22 പൈസയുടെ നഷ്ടം രേഖപ്പെടുത്തി. ബുധനാഴ്ച 74.14ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ബുധനാഴ്ച ഓഹരി വിപണിയിൽ വിദേശനിക്ഷേപകർ വിൽപനക്കാരായിരുന്നു. 1,896.02 ഓഹരികളാണ് അവർ വിറ്റഴിച്ചത്. ഇത് ഓഹരി വിപണിയിലെ തിരിച്ചടിക്ക് കാരണമായിരുന്നു.
സെൻസെക്സ് 60,000 പോയിന്‍റിന് താഴെയാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. നിഫ്റ്റിയിലും തകർച്ചയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.