Posted On
date_range Updated On
date_range രൂപ വീണ്ടും റെക്കോർഡ് തകർച്ചയിൽ വ്യാപാരം അവസാനിപ്പിച്ചു
ന്യൂഡൽഹി: സാമ്പത്തിക മാന്ദ്യം സംബന്ധിച്ച വാർത്തകൾ ആശങ്കകൾ സൃഷ്ടിക്കുന്നതിനിടെ രൂപ വീണ്ടും റെക്കോർഡ് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഡോളറിനെതിരെ 78.32നാണ് രൂപ വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ബുധനാഴ്ചയും ഇതേനിരക്കിലായിരുന്നു രൂപ ക്ലോസ് ചെയ്തത്.
സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന ആശങ്കയാണ് ഇന്നും രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്. വരും ദിവസങ്ങളിൽ ഇന്ത്യൻ ഓഹരി വിപണി ഉൾപ്പടെ കൂടുതൽ മോശമായ അവസ്ഥയിലേക്ക് നീങ്ങുമെന്ന് ആശങ്കയുണ്ട്. വ്യാഴാഴ്ച നേട്ടത്തോടെയായിരുന്നു രൂപ വ്യാപാരം തുടങ്ങിയത്.
78.26ലായിരുന്നു രൂപ വ്യാപാരം തുടങ്ങിയത്. പിന്നീട് ഏറ്റവും കുറഞ്ഞ നിരക്കായ 78.32ലേക്ക് കൂപ്പുകുത്തി. ബുധനാഴ്ച രൂപക്ക് 19 പൈസയുടെ നഷ്ടമാണ് ഉണ്ടായത്. അതേസമയം, ലോകത്തെ പ്രമുഖ കറൻസികളുമായുള്ള വിനിമയ മൂല്യത്തിൽ ഡോളർ നേട്ടമുണ്ടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.