Posted On
date_range Updated On
date_range പേടിഎം പേയ്മെന്റ് ബാങ്കിന് ഒരു കോടി പിഴയിട്ട് ആർ.ബി.ഐ
ന്യൂഡൽഹി: പേടിഎം പേയ്മെന്റ് ബാങ്കിന് ഒരു കോടി രൂപ പിഴയിട്ട് ആർ.ബി.ഐ. പേയ്മെന്റ് സെറ്റിൽമെന്‍റ് സിസ്റ്റംസ് ആക്ട് 2007ലെ ചട്ടംഘങ്ങൾ ലംഘിച്ചതിനാണ് പിഴ. വെസ്റ്റേൺ യുണിയൻ ഫിനാഷ്യൽ സർവീസിനും ആർ.ബി.ഐ പിഴയിട്ടു.
27.8 ലക്ഷം രൂപ പിഴയാണ് വെസ്റ്റേൺ യുണിയൻ ഫിനാഷ്യൽ സർവീസിന് പിഴയായി ചുമത്തിയത്. പ്രതിവർഷം നടത്താവുന്ന ഇടപാട് പരിധി ലംഘിച്ചതിനാണ് പിഴ.
അംഗീകാരം ലഭിക്കുന്നതിനായി പേടിഎം പേയ്മെന്റ് നൽകിയ രേഖകളിൽ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് പിഴ. 2019, 2020 വർഷങ്ങളിൽ ചട്ടങ്ങൾ ലംഘിച്ചതിനാണ് വെസ്റ്റേൺ യൂണിയൻ ഫിനാഷ്യൽ സർവീസിന് പിഴയിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.