മുകേഷ് അംബാനിയുടെ തട്ടകത്തിലേക്ക് കടന്നുകയറാൻ മറ്റൊരു വ്യവസായ ഭീമനും

മുംബൈ: ഇന്ത്യൻ ശതകോടിശ്വരൻ രാധകൃഷ്ണൻ ധാമനിയുടെ ഉടമസ്ഥതയിലുള്ള ഡിമാർട്ട് സൂപ്പർമാർക്കറ്റ് ചെയിൻ സ്റ്റോറുകളുടെ എണ്ണം വൻതോതിൽ വർധിപ്പിക്കുന്നു. അഞ്ചിരട്ടിയായാണ് സ്റ്റോറുകൾ വർധിപ്പിക്കുന്നത്. മുകേഷ് അംബാനിയുടെ റിലയൻസ് റീടെയിൽ കടന്നുചെന്ന മേഖലയിലാണ് ധാമനിയും കണ്ണുവെക്കുന്നത്.

നിലവിലുള്ള 284 സ്റ്റോറുകളിൽ നിന്നും എണ്ണം 1500 ആക്കി ഉയർത്തുകയാണ് ലക്ഷ്യമെന്ന് അവന്യു സൂപ്പർമാർക്കറ്റ് സി.ഇ.ഒ നെവില്ല നുറോൻഹ പറഞ്ഞു. എന്നാൽ, എത്രകാലം കൊണ്ട് പുതിയ സൂപ്പർമാർക്കറ്റുകൾ തുടങ്ങുമെന്നോ ഇതിന്റെ ചെലവിനെ കുറിച്ചോ അദ്ദേഹം പ്രതികരിച്ചിട്ടില്ല. അടുത്ത 20 വർഷത്തേക്ക് ഇന്ത്യൻ റീടെയിൽ വിപണിയെ കുറിച്ച് ആശങ്ക​ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാർച്ചിൽ 50 സ്റ്റോറുകൾ ഡിമാർട്ട് തുടങ്ങിയിരുന്നു. ലാഭം കുറഞ്ഞ സൂപ്പർമാർക്കറ്റുകളെ ലാഭത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങൾക്കും ഡിമാർട്ട് തുടക്കമിട്ടിട്ടുണ്ട്. 2017ലാണ് ഡിമാർട്ട് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്. ഇതിന് ശേഷം കമ്പനി ഓഹരികളുടെ വില 1,370 ശതമാനം വർധിച്ചിരുന്നു. നിലവിൽ 22.1 ബില്യൺഡോളറാണ് ധാമനിയുടെ ആകെ ആസ്തി.

Tags:    
News Summary - Radhakishan Damani eyes fivefold growth in a market Mukesh Ambani wants to dominate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.