ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി പൊതുമേഖല എണ്ണ കമ്പനി ഒ.എൻ.ജി.സി പി.എം കെയേഴ്സ് ഫണ്ടിലേക്ക് 100 കോടി നൽകി. വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെ അത് പ്രതിരോധിക്കാനാണ് പണം നൽകുന്നതെന്നാണ് ഒ.എൻ.ജി.സിയുടെ വിശദീകരണം.
ആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനാണ് പണം നൽകിയതെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. കോവിഡിനൊപ്പം എച്ച്3എൻ2 പ്രതിരോധത്തിനും തുക വിനിയോഗിക്കും. കോവിഡിന്റെ ഒന്നാം തരംഗം രൂക്ഷമായ 2020 ഏപ്രിലിൽ 300 കോടി പി.എം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്തിരുന്നു.
നേരത്തെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 1000 കോടി രൂപ പി.എം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്തിരുന്നു. കോവിഡിന്റെ രണ്ടാം തരംഗ സമയത്ത് 70 കോടി രൂപയും ഒ.എൻ.ജി.സി നൽകിയിരുന്നു. ഒ.എൻ.ജി.സിയുടെ നടപടിയെ പ്രകീർത്തിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ ആരോഗ്യമേഖലയിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനായി ഊർജമേഖല നൽകി വരുന്ന സഹായം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.