മുംബൈ: ശമ്പളവും പെൻഷനും ലഭിക്കാൻ അടുത്ത പ്രവൃത്തിദിനം വരെ കാത്തിരിക്കേണ്ടിവരുന്ന പ്രയാസം ഒഴിവാകുന്നു. ആഴ്ചയിൽ ഏഴു ദിവസവും പ്രധാന ഇടപാടുകൾക്ക് അവസരമൊരുക്കി റിസർവ് ബാങ്ക് വരുത്തിയ മാറ്റങ്ങൾ ആഗസ്റ്റ് ഒന്നു മുതൽ നടപ്പാകുകയാണ്. ദേശീയ ഓേട്ടാമേറ്റഡ് ക്ലിയറിങ് ഹൗസ് നിയമങ്ങളിലാണ് ഇതിനാവശ്യമായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. അതുവഴി ഏതു ദിവസവും ശമ്പള, പെൻഷൻ ഇനത്തിൽ തുക ബാങ്കിലിടാൻ അവസരമൊരുങ്ങും. നേരത്തെ ബാങ്കുകൾ പ്രവർത്തിച്ച തിങ്കൾ മുതൽ വെള്ളി വരെ ദിവസങ്ങളിൽ മാത്രമായിരുന്നു ഇത് സൗകര്യപ്പെട്ടിരുന്നത്. ദേശീയ പെയ്മന്റ്സ് കോർപറേഷനു കീഴിലെ മൊത്തം പണംനൽകൽ സംവിധാനമാണ് ദേശീയ ഓേട്ടാമേറ്റഡ് ക്ലിയറിങ് ഹൗസ്. ലാഭവിഹിതം, പലിശ, ശമ്പളം, പെൻഷൻ തുടങ്ങി പണം ലഭ്യമാകുന്നവക്ക് പുറമെ പണമടക്കാനുള്ള വൈദ്യുതി ബില്ല്, ഗ്യാസ്, ടെലിഫോൺ, ജലം, അടവുകൾ എന്നിവക്കുള്ള തുകയും മറ്റും നൽകാൻ അവസരമൊരുക്കുന്നതും ദേശീയ ഓേട്ടാമേറ്റഡ് ക്ലിയറിങ് ഹൗസ് ആണ്.
ഇതിൽ മാറ്റം വരുന്ന ആഗസ്റ്റ് ഒന്നുമുതൽ ഏതുദിവസവും ശമ്പളം നൽകൽ സൗകര്യപ്പെടും.
ഇതിനാവശ്യമായ നിർദേശങ്ങൾ വരുംദിവസങ്ങളിൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് കൈമാറുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.