വി​മാ​ന ഇ​ന്ധ​ന വി​ല റെ​ക്കോ​ഡി​ൽ

ന്യൂ​ഡ​ൽ​ഹി: വി​മാ​ന ഇ​ന്ധ​ന​വി​ല​യി​ൽ (എ.​ടി.​എ​ഫ്) വ​ൻ വ​ർ​ധ​ന. കി​ലോ ലി​റ്റ​റി​ന് 6,188.25 രൂ​പ​യാ​ണ് ഒ​റ്റ​യ​ടി​ക്ക് കൂ​ട്ടി​യ​ത്. 5.3ശ​ത​മാ​ന​മാ​ണ് വ​ർ​ധ​ന. ഇ​തോ​ടെ ഡ​ൽ​ഹി​യി​ൽ കി​ലോ ലി​റ്റ​ർ എ.​ടി.​എ​ഫി​ന് 1,23,039.71 (ലി​റ്റ​റി​ന് 123 രൂ​പ) രൂ​പ​യാ​യാ​ണ് വി​ല വ​ർ​ധി​ച്ച​ത്. ഈ ​വ​ർ​ഷം പ​ത്താ​മ​ത്തെ വി​ല വ​ർ​ധി​പ്പി​ക്ക​ലാ​ണി​ത്.

അ​ന്താ​രാ​ഷ്ട്ര എ​ണ്ണ​വി​ല വ​ർ​ധ​ന​യാ​ണ് എ.​ടി.​എ​ഫി​ന്റെ വി​ല കൂ​ട്ടാ​ൻ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം, പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല ഒ​റ്റ​യ​ടി​ക്ക് പ​ത്തു രൂ​പ​വെ​ച്ച് കൂ​ട്ടി​യ​ശേ​ഷം തു​ട​ർ​ച്ച​യാ​യി 41ാം ദി​വ​സ​വും അ​തേ​നി​ര​ക്ക് തു​ട​രു​ക​യാ​ണ്. മാ​ർ​ച്ച് 22നും ​ഏ​പ്രി​ൽ ആ​റി​നു​മി​ട​ക്കാ​ണ് പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല അ​വ​സാ​നം കൂ​ട്ടി​യ​ത്.

Tags:    
News Summary - fuel jet price touch records

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.