ന്യൂഡൽഹി: 2021-22 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ജി.ഡി.പി 9.2 ശതമാനം നിരക്കിൽ വളരുമെന്ന് കേന്ദ്രസർക്കാർ. ദേശീയ സ്ഥിതിവിവരണ കണക്ക് മന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്. 2020-21ൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ച നിരക്ക് 7.3 ശതമാനമായിരുന്നു. നേരത്തെ റിസർവ് ബാങ്കും രാജ്യത്തിന്റെ ജി.ഡി.പി വർധിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
9.5 ശതമാനം നിരക്കിൽ സമ്പദ്‍വ്യവസ്ഥ വളരുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ പ്രവചനം. 9.2 ശതമാനം നിരക്കിൽ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ വളർച്ച രേഖപ്പെടുത്തിയാൽ അത് 17 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായിരിക്കും. കഴിഞ്ഞ വർഷം കോവിഡ് മൂലം സമ്പദ്‍വ്യവസ്ഥയുടെ വളർച്ചാനിരക്ക് 7.3 ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു.
കോവിഡ് രണ്ടാം തരംഗത്തിന് ശേഷം ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ പഴയ അവസ്ഥയിലേക്ക് എത്തിയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. സമ്പദ്‍വ്യവസ്ഥയുടെ പല സൂചകങ്ങളും കോവിഡിന് മുമ്പത്തെ അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. ആതിഥേയ സൽക്കാരം, വ്യോമയാനം, ടൂറിസം പോലുള്ള വ്യവസായങ്ങളിലെല്ലാം പുരോഗതിയുണ്ടെന്നാണ് സാമ്പത്തികവിദഗ്ധരുടെ വിലയിരുത്തൽ. നിക്ഷേപത്തിലും ഉപഭോഗത്തിലും ഉണ്ടായ വർധനവും സമ്പദ്‍വ്യവസ്ഥക്ക് ഗുണകരമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.