ഇന്ത്യൻ ജി.ഡി.പിയിൽ വൻ കുതിപ്പുണ്ടാവുമെന്ന്​ പ്രവചനം

ന്യൂഡൽഹി: 2022 സാമ്പത്തിക വർഷത്തിന്‍റെ ഒന്നാം പാദത്തിൽ ഇന്ത്യൻ ജി.ഡി.പിയിൽ വൻ കുതിപ്പുണ്ടാവുമെന്ന്​ പ്രവചനം. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യപാദത്തിലാണ്​ വൻ കുതിപ്പുണ്ടാവുക. ജനങ്ങളുടെ ഉപഭോഗത്തിലുണ്ടാവുന്ന വർധനവാണ്​ ജി.ഡി.പിയെ സ്വാധീനിക്കുക. സാമ്പത്തിക വർഷത്തിന്‍റെ ആദ്യപാദത്തിൽ 20.1 ശതമാനം നിരക്കിലാവും ജി.ഡി.പി വളരുക.

ദേശീയ സ്ഥിതിവിവരകണക്ക്​ മന്ത്രാലയമാണ്​ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത്​ വിട്ടത്​. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 24.4 ശതമാനം ഇടിവുണ്ടായപ്പോഴാണ്​ 2022ൽ 20.1 ശതമാനത്തിന്‍റെ ഉയർച്ചയുണ്ടാവുക. 2022 സാമ്പത്തിക വർഷത്തിന്‍റെ ആദ്യപാദത്തിൽ അടിസ്ഥാന വിലയെ അടിസ്ഥാനമാക്കിയുള്ള ജി.വി.എ 30.48 ലക്ഷം കോടിയായിരിക്കും. 2020-21 സാമ്പത്തിക വർഷത്തിൽ ഇത്​ 25.66 ലക്ഷം കോടിയായിരുന്നു. ജി.വി.എയിൽ 18.8 ശതമാനം വർധനയാണ്​ ഉണ്ടാവുക​.

കോവിഡിന് ശേഷം 2021 സാമ്പത്തിക വർഷത്തിന്‍റെ ഒന്നാം പാദത്തിലാണ്​ രാജ്യത്ത്​ ജി.ഡി.പിയിൽ വീണ്ടും ഉയർച്ചയുണ്ടായത്​. എന്നാൽ, 2019ലെ നിലയിലേക്ക്​ ജി.ഡി.പി എത്തിയിട്ടില്ല. സാമ്പത്തിക വർഷത്തിന്‍റെ ഒന്നാം പാദത്തിൽ ജി.ഡി.പിയിൽ ഉയർച്ചയുണ്ടായെങ്കിലും കോവിഡ്​ രണ്ടാം തരംഗവും പ്രാദേശിക ലോക്​ഡൗണുകളും മൂലം രണ്ടാം പാദത്തിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാവില്ലെന്നാണ്​ വിലയിരുത്തൽ. എങ്കിലും ദേശീയതലത്തിൽ ലോക്​ഡൗൺ പ്രഖ്യാപിക്കാത്തത്​ മുലം വലിയ തിരിച്ചടി സമ്പദ്​വ്യവസ്ഥക്കുണ്ടാവില്ലെന്നും പ്രവചനമുണ്ട്​.

Tags:    
News Summary - India’s GDP grows at over 20% in Q1FY22, highest ever quarterly expansion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.