ഇന്ത്യൻ സമ്പദ്​വ്യവസ്ഥ കരകയറുന്നുവെന്ന്​ ആർ.ബി.ഐ

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്​വ്യവസ്ഥ അതിവേഗം കരകയറുകയാണെന്ന്​ റിസർവ്​ ബാങ്ക്​. കേന്ദ്രബാങ്കിന്‍റെ പ്രതിമാസ ബുള്ളറ്റിനിലാണ്​ പരാമർശം. കോവിഡിന്​ മുമ്പുള്ള അവസ്ഥയിലേക്ക്​ സമ്പദ്​വ്യവസ്ഥ അതിവേഗം നീങ്ങുകയാണെന്നാണ്​ ആർ.ബി.ഐ വ്യക്​തമാക്കുന്നത്​.

കോവിഡ്​ 19ന്​ മുമ്പുള്ള അവസ്ഥയിലേക്ക്​ സമ്പദ്​വ്യവസ്ഥ അതിവേഗം നീങ്ങുകയാണ്​. നവംബറിൽ കാർഷിക, നിർമാണ മേഖലകളിൽ പു​േ​രാഗതിയുണ്ടായെന്നും ഇത്​ ശുഭസൂചകമാണെന്നുമാണ്​ ആർ.ബി.ഐ നിലപാട്​. ജൂൺ മുതൽ സെപ്​തംബർ വരെയുള്ള കാലയളവിൽ ഇന്ത്യയുടെ ജി.ഡി.പി 23.9 ശതമാനം ഇടിഞ്ഞിരുന്നു. 2021 സാമ്പത്തിക വർഷത്തിൽ 7.5 ശതമാനത്തിന്‍റെ ഇടിവുണ്ടാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

സമ്പദ്​വ്യവസ്ഥയുടെ മൂന്നാം പാദത്തിൽ 0.1 ശതമാനത്തിന്‍റെ വളർച്ചയുണ്ടാകുമെന്നായിരുന്നു ആർ.ബി.ഐ ഗവർണർ ശക്​തികാന്ത ദാസിന്‍റെ പ്രവചനം. നാലാം പാദമാകു​േമ്പാഴേക്കും ഇത്​ 0.7 ശതമാനമായി ഉയരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, സമ്പദ്​വ്യവസ്ഥയുടെ കരകയറുന്നതിന്‍റെ തോത്​ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്​ത രീതിയിലാണ്​. ഉ​ത്തരേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം ജൂലൈയിൽ തന്നെ സമ്പദ്​വ്യവസ്ഥയിൽ പുരോഗതിയുണ്ടായപ്പോൾ മഹാരാഷ്​ട്രയും ഗുജറാത്തിലും പതുക്കെയാണ്​ സമ്പദ്​വ്യവസ്ഥയുടെ തിരിച്ചു വരവെന്ന്​ വിവിധ ഇൻഡക്​സുകൾ സൂചന നൽകുന്നു.

Tags:    
News Summary - Indian economy reviving; coming out of pandemic slowdown at unforeseen pace, says RBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.